CrimeKeralaNews

യുവതി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

ഉപ്പുതറ; വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു. മാട്ടുക്കട്ട അറഞ്ഞനാൽ അമൽ ബാബുവിന്റെ ഭാര്യ ധന്യയാണ് (21) ജീവനൊടുക്കിയത്. ഇന്നലെ രാവിലെ ആറോടെയാണ് സംഭവം ഉണ്ടായിരിക്കുന്നത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അമൽ വീട്ടിൽ നിന്നു പോയ ശേഷമാണ് വീടിന്റെ ജനൽ കമ്പിയിൽ ധന്യയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയുണ്ടായത്.

വീട്ടുകാരും നാട്ടുകാരും ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതി മരിക്കുകയുണ്ടായി. ഉപ്പുതറ എസ്എച്ച്ഒ മധുവിന്റെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. 6 മാസം പ്രായമായ കുട്ടിയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button