പ്രണയിച്ച് വിവാഹം കഴിച്ചയാളെ ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിതം, കുട്ടികളെ ഉപേക്ഷിച്ച് ഫേസ് ബുക്ക് കാമുകനൊപ്പമുള്ള മൂന്നാം ഒളിച്ചോട്ടം പാളി കൊല്ലത്ത് യുവതി അറസ്റ്റിൽ

കൊല്ലം: ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയ പുനലൂര്‍ സ്വദേശി ചിന്നുവിന് വിനയായത് കുഞ്ഞുങ്ങളെ ഒപ്പം കൂട്ടാതിരുന്നത്.

പുനലൂര്‍ ശാസ്താംകോണം സ്വദേശിനിയായ 30കാരിയാണ് പാലക്കാട് സ്വദേശിയായ ചെറുപ്പക്കാരനുമായി ഫേസ്ബുക്കിലൂടെ പ്രണയിച്ച ശേഷം ഒളിച്ചോടിയത്. ഒന്‍പതും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മ കൂടിയായ യുവതി ഇവരെ വീട്ടില്‍ ഉപേക്ഷിച്ച ശേഷമാണ് കാമുനൊപ്പം പോയത്. ഇതേതുടര്‍ന്ന് ചിന്നുവിന്റെ ഭര്‍തൃ പിതാവ് നല്‍കിയ പരാതിയിലാണ് പുനലൂര്‍‌ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.

ഇത് ചിന്നുവിന്റെ മൂന്നാമത്തെ ഒളിച്ചോട്ടമാണ്. ആദ്യത്തേതും പ്രണയ വിവാഹമായിരുന്നു. ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് യുവതി ഇപ്പോഴുള്ള ഭര്‍ത്താവിനൊപ്പം താമസം ആരംഭിച്ചത്. ആദ്യ ബന്ധത്തില്‍ കുട്ടികളൊന്നും ഇല്ല. ഇതിനിടയിലാണ് ഇപ്പോഴത്തെ ഭര്‍ത്താവിനെ പരിചയപ്പെടുന്നതും അയാള്‍ക്കൊപ്പം താമസമാക്കുന്നതും. ഈ ബന്ധത്തില്‍ യുവതിക്ക് രണ്ട് കുട്ടികളുമുണ്ട്.

കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന ആളാണ് ചിന്നുവിന്റെ ഇപ്പോഴത്തെ ഭര്‍ത്താവ്. ഇതിനിടയിലാണ് കഴിഞ്ഞ വര്‍ഷം പാലക്കാട് സ്വദേശിയായ യുവാവിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ പ്രണയത്തിലാകുകയായിരുന്നു. ജാര്‍ഖണ്ഡിലാണ് ചിന്നുവിന്റെ കാമുകന്‍ ജോലി ചെയ്യുന്നത്. ഒരു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം ചിന്നു കാമുകനൊപ്പം പോയത്.

തുടര്‍ന്ന് ഭര്‍ത്താവിന്റെ അച്ഛന്‍ പുനലൂര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡി വൈ എസ് പി വിനോദിന്റെ നിര്‍ദേശാനുസരണം പൊലീസ് തൃശൂരില്‍ വച്ച്‌ യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത് യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. യുവതിയുടെ കാമുകന്‍ നിലവില്‍ ജാര്‍ഖണ്ഡിലാണ് ജോലി ചെയ്തു വരുന്നത്. കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോകുന്ന ഇത്തരം പ്രവര്‍ത്തികളില്‍ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഡി വൈ എസ് പി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News