പാലാ: ഫോണിലൂടെ വിദ്യാര്‍ഥിനിയുമായി അശ്ലീല സംഭാഷണം നടത്തുകയും വിഡിയോ കാളില്‍ നഗ്നദൃശ്യങ്ങള്‍ ആവശ്യപ്പെടുകയും ചെയ്ത കേസില്‍ ആനപാപ്പാന്‍ അറസ്റ്റില്‍.
എറണാകുളം ഏലൂര്‍ മഞ്ഞുമ്മല്‍ മണലിപറമ്ബില്‍ എം.ആര്‍. സജിയെയാണ് (30) പാലാ സി.ഐ കെ.പി. ടോംസണിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
രണ്ടു വര്‍ഷമായി പെണ്‍കുട്ടി ഏറെനേരം ഫോണ്‍ ചാറ്റിങ്ങില്‍ ഏര്‍പ്പെടുന്നത് മാതാപിതാക്കള്‍ ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ വനിത പൊലീസ് സെല്ലില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായത്. രണ്ടുവര്‍ഷം മുമ്ബ് വീടിനു സമീപം ആനയുമായി എത്തിയപ്പോഴാണ് പെണ്‍കുട്ടിയുമായി പ്രതി സൗഹൃദം തുടങ്ങിയത്.
ഭരണങ്ങാനത്ത് ആന പാപ്പാനായി ജോലി ചെയ്യുകയായിരുന്നു സജി. പ്രതിയെ റിമാന്‍ഡ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News