സൈനിക ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വനിതാ ഡോക്ടറുമായി സൗഹൃദം; ഭക്ഷണത്തില്‍ ലഹരിമരുന്ന് കലര്‍ത്തി ബോധരഹിതയാക്കിയശേഷം പീഡിപ്പിച്ചു: ഡെലിവറി ബോയ് അറസ്റ്റില്‍

ന്യൂഡല്‍ഹി: സൈനിക ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വനിതാ ഡോക്ടറുമായി സൗഹൃദം സ്ഥാപിച്ച് വീട്ടിലെത്തി പീഡിപ്പിച്ച ഡെലിവറി ബോയ് അറസ്റ്റില്‍. ഡല്‍ഹി ഛത്തര്‍പുര്‍ സ്വദേശി ആരവാണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാം വഴി ഡോക്ടറുമായി സൗഹൃദത്തിലായ ആരവ് സൗഹൃദം വളര്‍ന്നതോടെ ഡോക്ടറുടെ വീട്ടിലെത്തി ഭക്ഷണത്തില്‍ ലഹരിമരുന്നു കലര്‍ത്തി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിക്കുക ആയിരുന്നു. സംഭവത്തിനു പിന്നാലെ ഡോക്ടര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് ആരവിനെ അറസ്റ്റ് ചെയ്യുക ആയിരുന്നു.

ആരവ് ഇന്‍സ്റ്റഗ്രാം വഴിയാണ് വനിതാ ഡോക്ടറെ പരിചയപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. സൈന്യത്തില്‍ ലെഫ്റ്റനന്റ് ആണെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു സൗഹൃദം സ്ഥാപിച്ചത്. സൈനിക യൂണിഫോമിലുള്ള ചില ചിത്രങ്ങളും അയച്ചുനല്‍കിയ ഇയാള്‍ ജമ്മു കശ്മീരില്‍ ജോലിചെയ്യുകയാണെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. ഇതിനുപിന്നാലെ ഇരുവരും പരസ്പരം മൊബൈല്‍നമ്പറുകളും കൈമാറിയതോടെ വാട്സാപ്പ് വഴി ചാറ്റിങ്ങും ഫോണ്‍വിളിയും ആരംഭിച്ചു.

ഒക്ടോബര്‍ ആദ്യം വനിതാ ഡോക്ടറെ ഫോണില്‍ വിളിച്ച പ്രതി, താന്‍ ഡല്‍ഹിയില്‍ വരുന്നുണ്ടെന്നും കാണാമെന്നും അറിയിച്ചു. തുടര്‍ന്ന് ഡോക്ടറുടെ വീട്ടിലെത്തിയ പ്രതി ഭക്ഷണത്തില്‍ ലഹരിമരുന്ന് കലര്‍ത്തി ബോധരഹിതയാക്കിയശേഷം ഡോക്ടറെ പീഡിപ്പിക്കുകയായിരുന്നു. ബോധം വീണ്ടെടുത്തതിനു പിന്നാലെ വനിതാ ഡോക്ടര്‍ പീഡനവിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ദിവസങ്ങളോളം നീണ്ട തിരച്ചിലിനു ശേഷമാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News