ഗുരുവായൂര്‍ സ്വകാര്യ ബസ് സ്റ്റാന്റിൽ അപകടം: ബസ് ദേഹത്ത് കയറി സ്ത്രീയ്ക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: ഗുരുവായൂരിലെ സ്വകാര്യ ബസ് സ്റ്റാന്റിൽ അപകടത്തിൽ ഒരാൾ മരിച്ചു. സ്വകാര്യ ബസ് ദേഹത്ത് കയറി ഗുരുവായൂര്‍ അമല നഗര്‍ സ്വദേശി ഷീലയാണ് മരിച്ചത്. ഗുരുവായൂര്‍ – പാലക്കാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കൃഷ്ണാസ് എന്ന സ്വകാര്യ ബസ്സാണ് സ്ത്രീയുടെ ദേഹത്തു കൂടെ കയറിയിറങ്ങിയത്. ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം. സംഭവ സ്ഥലത്ത് വച്ച് തന്നെ ഷീല മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

മാവേലി എക്സ്പ്രസിൽ നിന്ന് വീണ് യുവാവും മരിച്ചു. കൊയിലാണ്ടിയിലാണ് അപകടം നടന്നത്. ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ പുറത്തേക്ക് വീഴുകയായിരുന്നു. മലപ്പുറം സ്വദേശി റിൻഷാദ് ആണ് മരിച്ചത്. റിൻഷാദിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിന് കൂടെ ഉണ്ടായിരുന്ന വിനിൽ എന്നയാൾക്ക് പരിക്കേറ്റു. റിൻഷാദിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വിനിൽ ചികിത്സയിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News