പീഡന ശ്രമം ചെറുത്ത യുവതിയെ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി

കോര്‍ബ: പീഡന ശ്രമം ചെറുത്ത യുവതിയെ മൂന്നംഗ സംഘം മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി. ചത്തീസ്ഗഢിലെ കോര്‍‌ബ ജില്ലയില്‍ ആണ് സംഭവം. 60 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ബിലാസ്‌പൂരിലെ ഛത്തീസ്ഗഢ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് വ്യക്തമാക്കി.

സരോജ്‌ഗോഡ്, ശരദ് മാസിഹ്, പ്രീതം പൈക്ര, എന്നിവരാണ് പിടിയിലായത്. വീട്ടില്‍ തനിച്ചായിരുന്ന 27കാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി ചെറുത്തതോടെ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തി. ശേഷം മൂവരും ഓടി രക്ഷപ്പെട്ടു. യുവതിയുടെ നിലവിളി കേട്ട് മുത്തച്ഛന്റെ വീട്ടിലായിരുന്ന ഭര്‍ത്താവ് എത്തി തീ അണയ്ക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News