ഹെല്‍മറ്റ് വയ്ക്കാതെ യാത്ര ധരിച്ചതിന് പിഴ ഈടാക്കിയ പൊലീസുകാരനെ മര്‍ദ്ദിച്ച യുവതിയും സുഹൃത്തും അറസ്റ്റില്‍

മുംബൈ: ഹെല്‍മറ്റ് വയ്ക്കാതെ യാത്ര ധരിച്ചതിന് പിഴ ഈടാക്കിയ പൊലീസുകാരനെ മര്‍ദ്ദിച്ച കേസില്‍ യുവതിയും സുഹൃത്തും അറസ്റ്റില്‍. സാങ്ക്രിത തിവാരിയെന്ന സ്ത്രീയെയും സുഹൃത്തിനെയുമാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച കല്‍ബദേവിയിലെ സുര്‍ത്തി ഹോട്ടലിനു സമീപം ഡ്യൂട്ടിയിലായിരുന്നു ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിള്‍ ഏകനാഥ് പാര്‍ട്ടെയെയാണ് 29 കാരിയായ സാങ്ക്രിത തിവാരി ആക്രമിച്ചത്.

സാങ്ക്രിതയും 32കാരനായ മൊഹ്‌സിന്‍ ഷെയ്ക്കുമൊന്നിച്ച് ടൂ വീലറില്‍ പോവുകയായിരുന്നു. ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ഇതിന് ഏകനാഥ് പാര്‍ട്ടെ പിഴ ചുമത്തുകയും ചെയ്തു. പിഴ ഈടാക്കിയത് വലിയ വാഗ്വാദത്തിന് ഇടയാക്കി. രോഷാകുലയായ സാങ്ക്രിത പാര്‍ട്ടെയും യൂണിഫോമില്‍ പിടിക്കുകയും തുടര്‍ച്ചയായി തല്ലുകയും ചെയ്തു. സുഹൃത്തായ മുഹ്‌സിന്‍ ഷെയ്ക്ക് വീഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തു. പൊലീസുകാരന്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് വീഡിയോയില്‍ സാങ്ക്രിത പറയുന്നുണ്ട്. പിന്നീട് മറ്റൊരു പൊലീസുകാരനെത്തിയാണ് പാര്‍ട്ടെയെ രക്ഷിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News