കൊച്ചി സോഷ്യല്‍ മീഡിയ ചാരിറ്റി രംഗത്തെ പ്രമുഖനാണ് ഫിറോസ് കുന്നംപറമ്പില്‍ കോടിക്കണക്കിന് രൂപയാണ് രാജ്യത്തിനകത്തും പുറത്തും നിന്നുള്ളവരില്‍ നിന്നുമായി ശേഖരിച്ച് രോഗികള്‍ക്കു ദിരിത ബാധിതര്‍ക്കുമായി വിതരണം ചെയ്തിരിയ്ക്കുന്നത്. നടപടിക്രമങ്ങളിലെ സുതാര്യതയില്ലായ്മയ്‌ക്കെതിര നിരവധി ആക്ഷേപങ്ങളും ഫിറോസിനെതിരെ ഉയര്‍ന്നിരുന്നു. ഒരിക്കലും രാഷ്ട്രീയം തന്റെ തട്ടകമല്ലെന്നും രാഷ്ട്രീയ പ്രവേശനത്തിന് പദ്ധതിയില്ലെന്നും ലൈവ് വിഡിയോകളിലെത്തി പലവട്ടം ഫിറോസ് ആവര്‍ത്തിയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മുസ്ലീംലീഗിന്റെ യോഗത്തില്‍ ഫിറോസ് പങ്കെടുത്തത് വന്‍ ചര്‍ച്ചയായിരുന്നു. ഇതിനെ വിമര്‍ശിച്ച് ഫിറോസിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ പ്രതികരിച്ച സ്ത്രികളെ വേശ്യകളെന്ന് വിശേഷിപ്പിച്ച് ഫിറോസ് പിന്നീട് ഫേസ ബുക്ക് ലൈവും നടത്തി.
ഫിറോസിന്റെ സ്ത്രീവിരുദ്ധ നിലപാടിനെ വിമര്‍ശിച്ച് സാമൂഹ്യ പ്രവര്‍ത്തകയായ ജെസ്ല ആണ് ഫേസ് ബുക്ക് ലൈവിലൂടെ രംഗത്തെത്തിയത്.ലൈവില്‍ ജെസ്ലയുടെ വാക്കുകള്‍ ഇങ്ങനെ..
സമൂഹത്തില്‍ ഏതൊരു പെണ്ണും സംസാരിച്ചാല്‍ ആ പെണ്‍കുട്ടി വേശ്യയാവും വെടിയാവും പരവെടിയാവും.താന്‍ നന്‍മമരവും നന്‍മ മരമാണെന്ന് അവകാശപ്പെട്ട് ആല്ലാഹും അക്ബറും ചൊല്ലി ഇത്തരം പെണ്‍കുട്ടികളെ ഫിറോസ് അധിക്ഷേപിയ്ക്കുന്നു. ലൈംഗിക ആരോപണം ഉന്നയിയ്ക്കണമെങ്കില്‍ നാലു പേരുടെ തെളിവു വേണമെന്ന ഇസ്ലാം വചനം പോലും ഫിറോസ് മറക്കുകയാണ്.
രാഷ്ട്രീയത്തില്‍ പ്രവേശിയ്ക്കില്ല എന്നു പലവട്ടം ലൈവിലൂടെ ഫിറോസ് പറഞ്ഞിരുന്നു. എന്നാല്‍ മുസ്ലീംലീഗിന്റെ രാഷ്ട്രീയ പ്രചാരണ വേദിയില്‍ ഇരുന്നപ്പോള്‍ പലരും വിമര്‍ശിച്ചിരുന്നു. എന്നാല്‍ പ്രതികരിച്ച സ്ത്രീകളെ വേശ്യയെന്നാണ് ഫിറോസ് വിശേഷിപ്പിച്ചത്. വേശ്യയാണെങ്കിലും പ്രതികരിയ്ക്കാന്‍ അവകാശമുണ്ട്. നരേന്ദ്രമോദി,പിണറായി വിജയന്‍ തുടങ്ങിയ നേതാക്കളെയും ദൈവങ്ങളെ പോലും ആളുകള്‍ വിമര്‍ശിയ്ക്കുന്നു. നന്‍മ മരങ്ങളെ വിമര്‍ശിയ്ക്കാനാവില്ല. നിങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിയ്ക്കും. വ്യക്തമായി ഓഡിറ്റിംഗിന് വിധേയമാക്കുക തന്നെ ചെയ്യും.
ഒരു പാടു പേരിലെ നന്‍മയാണ് നിങ്ങള്‍ ജനങ്ങളിലേക്കെത്തുന്നത്.സഹായിക്കുന്നതില്‍ സന്തോഷം.പുഛവും അഹങ്കാരവും നിങ്ങളുടെ വാക്കുകളില്‍ വര്‍ദ്ധിച്ചിരിയ്ക്കുന്നു. വാക്കുകളിലും പ്രവൃത്തിയിലും അഹങ്കാരവും പുഛവും.ശരീരം വില്‍ക്കുന്നവര്‍ സ്വന്തം ശരീരം വിറ്റെങ്കിലും ജീവിയ്ക്കുന്നു. ഒന്നും ചെയ്യാതെയാണ് ഫിറോസ് ജീവിയ്ക്കുന്നതെന്നും ലൈവില്‍ ആരോപിയ്ക്കുന്നു.