കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം നാല്‍പ്പതുകാരി ഒളിച്ചോടിയത് കട്ടിലും ഗ്യാസ് സിലിണ്ടറും വീട്ടു സാധനങ്ങളുമായി,പിന്നീട് സംഭവിച്ചതിങ്ങനെ

കോഴിക്കോട്:കുട്ടികളെയും ഭര്‍ത്താവിനെയുമൊക്കെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടുന്ന വീട്ടമ്മമാര്‍ ഇപ്പോള്‍ അത്ര അപൂര്‍വ്വ കാഴ്ചയൊന്നുമല്ല. എന്നാല്‍ കോഴിക്കോട് കണ്ണൂക്കര സ്വദേശിനി പിലാക്കണ്ടി ഷീബ(40) ഒളിച്ചോടിയത് വീട്ടിലെ കിടക്കയും ഗ്യാസ് സിലിണ്ടറും വീട്ടുപകരണങ്ങളുമൊക്കെയായിരുന്നു. നാല്‍പ്പതുകാരന്‍ തന്നെയായ കാമുകന്‍ സുജിത്തിനൊപ്പമായിരുന്നു ഒളിച്ചോട്ടം.പിന്നീട് ഇരുവരെയും പോലീസ് പിടിയിലായി.

പിലാക്കണ്ടി പ്രകാശന്റെ ഭാര്യയാണ് ഷീബ. പതിനേഴ്, പതിമൂന്ന് വയസ്സുപ്രായമുള്ള രണ്ടു കുട്ടികളെ തനിച്ചാക്കിയാണ് ഷീബ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍, കട്ടില്‍, കിടക്ക ഉള്‍പ്പെടെയുള്ള സാധനങ്ങളുമായി കാമുകനൊപ്പം ഒളിച്ചോടിയത്. സുജിത്തിന് രണ്ടു മക്കളുണ്ട്. സുജിത്ത് ആംബുലന്‍സ് ഡ്രൈവറാണ്. ഇന്‍ഷുറന്‍സ് കമ്പനി ഏജന്റായ ഷീബ രണ്ടുവര്‍ഷമായി സുജിത്തുമായി പ്രണയത്തിലാണെന്ന് പൊലീസ് പറഞ്ഞു.

കുട്ടികളെ മാനസികമായി പീഡിപ്പിച്ചതിന് ജുവനൈല്‍ ആക്ട് പ്രകാരമാണ് ഷീബക്കെതിരെ പൊലീസ് കേസെടുത്തത്. വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ ഷീബയെയും സുജിത്തിനെയും റിമാന്‍ഡ് ചെയ്തു. ഷീബയെ കോഴിക്കോട് ജില്ലാ ജയിലിലേക്കും സുജിത്തിനെ വടകര സബ് ജയിലിലേക്കുമാണ് അയച്ചത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 |  Whatsapp Group 2 | Telegram Group