29.3 C
Kottayam
Friday, October 4, 2024

2018 മുതലുള്ള കാര്യങ്ങള്‍ പറയാനുണ്ട്; നോട്ടീസിന് വിശദമായ മറുപടി നല്‍കുമെന്ന് കെ.വി തോമസ്

Must read

കൊച്ചി: അച്ചടക്ക സമിതിയുടെ നോട്ടീസിന് 2018 മുതലുള്ള കാര്യങ്ങള്‍ വിശദീകരിച്ച് മറുപടി നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. പാര്‍ട്ടി നടപടിയെടുത്താലും താന്‍ കോണ്‍ഗ്രസുകാരനായി തുടരുമെന്ന് കെവി തോമസ് പറഞ്ഞു.കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രത്യേക അജന്‍ഡയുള്ളയാളാണ്. അച്ചടക്ക സമിതി പരാതി പരിഗണിക്കുന്ന സമയത്തു പോലും തന്നെ അധിക്ഷേപിച്ചു. ഇതു മര്യാദയല്ല. വഞ്ചകന്‍ എന്ന പരാമര്‍ശമൊക്കെ ശരിയാണോയെന്നു ജനങ്ങള്‍ തീരുമാനിക്കട്ടെ.

കോണ്‍ഗ്രസിന്റെ ചരിത്രം പഠിക്കാതെ കോണ്‍ഗ്രസുകാരനാണെന്നു പറഞ്ഞിട്ടു കാര്യമില്ലെന്ന് തോമസ് പറഞ്ഞു. എകെ ആന്റണി ഒരിക്കലും അനീതി ചെയ്യില്ല. അതുകൊണ്ടുതന്നെ അച്ചടക്ക സമിതിയുടെ തീരുമാനം അംഗീകരിക്കും. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. പാര്‍ട്ടിയുടെ നയത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് തോമസ് പറഞ്ഞു.

പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ കോണ്‍ഗ്രസ് അച്ചടക്ക സമിതി തീരുമാനം. നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം അറിയിക്കണമെന്ന് എകെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി നോട്ടീസില്‍ ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നല്‍കിയ പരാതിയിലാണ് നടപടി.

തോമസിന്റെ മറുപടി ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് സമിതി യോഗത്തിനു ശേഷം താരിഖ് അന്‍വര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.അച്ചടക്കം ലംഘിച്ച കെ വി തോമസിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സോണിയാഗാന്ധിക്ക് കത്തയച്ചിരുന്നു.കൊച്ചിയില്‍ തോമസ് നടത്തിയ വാര്‍ത്താസമ്മേളനവും സെമിനാറില്‍ പങ്കെടുത്തതും അച്ചടക്ക ലംഘനവും പ്രവര്‍ത്തകരുടെ വികാരത്തെ ഹനിക്കുന്നതുമായ നടപടിയാണെന്ന് എഐസിസിക്ക് അയച്ച കത്തില്‍ കെപിസിസി അധ്യക്ഷന്‍ കുറ്റപ്പെടുത്തുന്നു.

കെ വി തോമസിന് എതിരായ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്നായിരുന്നു എഐസിസിയുടെ മുന്‍നിലപാട്. എന്നാല്‍ കെ വി തോമസ് എഐസിസി അംഗമായതിനാല്‍ നടപടി ഹൈക്കമാന്‍ഡ് സ്വീകരിക്കണമെന്ന് കെപിസിസി നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുന്നത് അടക്കമുള്ള കെപിസിസിയുടെ ആവശ്യം ഹൈക്കമാന്‍ഡ് അംഗീകരിച്ചേക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഓമനിക്കുമ്പോൾ 22 കാരന്റെ ചെവി കടിച്ചുപറിച്ച് പിറ്റ്ബുൾ, 11 മണിക്കൂർ ശസ്ത്രക്രിയയിലൂടെ പുനസ്ഥാപിച്ചു

ന്യൂഡൽഹി: ഓമനിക്കുന്നതിനിടയിൽ പിറ്റ്ബുൾ ഇടത് ചെവി കടിച്ചു പറിച്ചു. ഉടമയായ 22കാരന് 11 മണിക്കൂർ നിണ്ട ശസ്ത്രക്രിയയിലൂടെ ചെവി തിരികെ തുന്നിച്ചേർത്ത് ഡോക്ടർമാർ. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. നായ കടിച്ച്...

5 പേർ ഉടൻ മരിക്കുമെന്ന് നിഗൂഢ സന്ദേശം, ആസൂത്രണം ഒരു മാസത്തോളം; നാലംഗ കുടുംബത്തിന്‍റെ കൊലപാതകിയെ തേടി പൊലീസ്

അമേഠി: അധ്യാപകനെയും ഭാര്യയെയും രണ്ട് കൊച്ചുകുട്ടികളെയും കൊലപ്പെടുത്താൻ ഒരു മാസത്തോളം പ്രതി ആസൂത്രണം നടത്തിയെന്ന് പൊലീസ്. നിഗൂഢമായ രീതിയിൽ പ്രതി ചന്ദൻ വെർമ്മ  തന്‍റെ ഉദ്ദേശ്യങ്ങൾ പരസ്യമായി പ്രഖ്യാപിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. സെപ്റ്റംബർ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, അറബിക്കടലിൽ ചക്രവാതച്ചുഴി; 7 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ  തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു കിഴക്കൻ  അറബിക്കടലിൽ  ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത...

ഇടവേള ബാബു വീണ്ടും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ; വെറുതെ വന്നതാണെന്ന് താരം

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ നടൻ ഇടവേള ബാബു പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. ആലുവ സ്വദേശിനിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടൻ ചോദ്യം ചെയ്യലിന് ഹാജരായത്. ഇത് രണ്ടാം തവണയാണ് താരത്തെ...

മോഹൻലാലിന്റെ നായികയായി ഐശ്വര്യ ലക്ഷ്മി; സത്യൻ അന്തിക്കാട് ചിത്രം വരുന്നു, പ്രധാന റോളിൽ സംഗീതയും

കൊച്ചി:ഏറെ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഓരോ പുതിയ ചിത്രം ഇറങ്ങുമ്പോഴും മലയാള സിനിമയ്ക്ക് അതൊരു ആഘോഷമാണ്. ആവേശത്തോടെയാണ് ആ വാര്‍ത്ത പ്രേക്ഷകര്‍ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ വീണ്ടുമൊരു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് സിനിമകൂടി...

Popular this week