23.9 C
Kottayam
Thursday, June 4, 2026

മാധ്യമ മേഖലയിലെ തൊഴില്‍ പിഢനം അവസാനിപ്പിക്കണമെന്ന് കെ.യു.ഡബ്ല്യു.ജെ

Must read

തിരുവനന്തപുരം: കൊവിഡ്-19 വൈറസ് വ്യാപനത്തിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും ശബളം നല്‍കാത്ത ചില പത്ര-ദൃശ്യ മാനേജ്മെന്റുകളുടെ നടപടി അംഗകരിക്കാനാവില്ലെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്യൂജെ). കൊവിഡ് വൈറസിനെതിരായി നാടാകെ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും ജനങ്ങളില്‍ എത്തിക്കുന്നതിന് മാധ്യമ പ്രവര്‍ത്തകരും ജീവന്‍മരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

അപ്രതീക്ഷിതമായുണ്ടായ വൈറസ് ബാധ മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും ബാധിച്ചിരിക്കയാണെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. മാധ്യമ മേഖല ഇതില്‍ നിന്നും വ്യത്യസ്ഥമല്ലഎന്നതും വസ്തുതയാണ്. എന്നാല്‍ ഇതിന്റെ പേരില്‍ ഒരു മേഖലയിലും ശബളം നല്‍കാതിരിക്കുകയോ വെട്ടികുറക്കുകയാ ചെയ്തതായി അറിവില്ല. പകരം ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ തൊഴില്‍ മേഖലയിലുളളവര്‍ക്കും സാമ്പത്തിക സഹായം അതാത് സ്ഥാപനങ്ങള്‍ നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ മാതൃകപരമായി പ്രവര്‍ത്തിക്കേണ്ട മാധ്യമ സ്ഥാപനങ്ങള്‍ തികച്ചും നിരുത്തരവാദപരമായ സമീപനമാണ് എടുത്തത്. സ്വന്തം സ്ഥാപനത്തിന്റെ പേരും പ്രശസ്തിയും ഉയരാനും ഉയര്‍ത്താനും വേണ്ടി രാവും പകലുമില്ലാതെ ജോലി ചെയ്യുന്ന ജീവനക്കാരെ പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കുന്നതിന് പകരം അര്‍ഹതപ്പെട്ട ശമ്പളം പോലും നിഷേധിക്കുകയാണ് ചില മാനേജ്മെന്റുകള്‍ ചെയ്തിരിക്കുന്നത്. മാര്‍ച്ച് മാസത്തെ ശമ്പളം ഇതുവരെ തീരെ നല്‍കാത്ത മാനേജ്മെന്റുകളുണ്ട്.

ചില തുച്ഛമായ തുക മാത്രമെ നല്‍കിയിട്ടുള്ളൂ. കോവീഡ് വൈറസ് ബാധ്യതമൂലം വരുമാനം കുറഞ്ഞതാണ് ശമ്പളം നല്‍കാത്തതിന് കാരണമെന്ന ചില മാനേജ്മെന്റുകളുടെ വാദം അംഗീകരിക്കാന്‍ കഴിയില്ല. കോവീഡ് വരുന്നതിന് മുമ്പുള്ള മാസങ്ങളിലെ ശമ്പളം പോലും നല്‍കാത്തവര്‍ ഇപ്പോള്‍ കോവീഡിനെ മറയാക്കി ജീവനക്കാരെ വഞ്ചിക്കുകയാണ്. പ്രതിസന്ധിയുണ്ടാവുമ്പോള്‍ നേരിടുന്നതിന് മറുവഴി കണ്ടെത്തേണ്ടത് മാനേജ്മെന്റുകളുടെ ഉത്തരവാദിത്തമാണ്. അതിന്റെ ഭാരം ജീവനക്കാരുടെ തലയില്‍ കെട്ടിവെകടൊനുള്ള ശ്രമം ബാലിശമാണ്.

- Advertisement -

കൊവിഡ്-19ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കയാണ്. രോഗത്തിന്റെ ഗൗരവവും സുരക്ഷയും കണക്കിലെടുത്ത് മാധ്യമ സ്ഥാപനങ്ങളിലും വര്‍ക്ക് അറ്റ് ഹോം നടപ്പിലാക്കിയിരുന്നു. എന്നാല്‍ രണ്ടാംഘട്ടത്തില്‍ വര്‍ക്ക്അറ്റ് ഹോം വേണ്ടെന്നും എല്ലാവരും ജോലിക്ക് ഹാജരാവണമെന്നും ചില പത്ര-ദൃശ്യ മാധ്യമ മാനേജ്മെന്റുകള്‍ ആവശ്യപ്പെട്ടതായി യൂണിയന് പരാതി ലഭിച്ചിട്ടുണ്ട്.

- Advertisement -

മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയെ പൊലും കണക്കാതെയുള്ള മാനേജ്മെന്റുകളുടെ ഈ നടപടി തിരുത്തണം. പത്ര-ദൃശ്യ മാധ്യമ രംഗത്തെ ചില മാനേജ്മെന്‍ുകള്‍ നടത്തുന്ന ഇത്തരം ജനാധിപത്യ- തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ മുഖ്യമന്ത്രി തൊഴില്‍മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കും. മാധ്യമപ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും നല്‍കാനുളള ശമ്പളം അടിയന്തിരമായി നല്‍കിയില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികള്‍ക്ക് മുന്നിട്ടിറങ്ങുമെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് കെ പി റെജിയും ജനറല്‍ സെക്രട്ടറി ഇ എസ്സുഭാഷും പ്രസ്താവനയില്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

Popular this week