തിരുവനന്തപുരം:കുവൈറ്റ് സിറ്റിയിലെ മംഗഫില്‍ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൻ്റെ സാഹചര്യത്തിൽഅടിയന്തിരസഹായത്തിനായി നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ് ഡെസ്ക്ക് തുടങ്ങി.നമ്പരുകൾ:-അനുപ് മങ്ങാട്ട് +965 90039594ബിജോയ് +965 66893942റിച്ചി കെ ജോർജ് +965 60615153അനിൽ കുമാർ +965 66015200തോമസ് ശെൽവൻ +965 51714124രഞ്ജിത്ത് +965 55575492നവീൻ +965 99861103അൻസാരി +965 60311882ജിൻസ് തോമസ് +965 65589453.
ഇക്കാര്യത്തില്‍ പ്രവാസികേരളീയര്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണെന്ന് അജിത്ത് കോളശ്ശേരി അറിയിച്ചു.
അപകടത്തിൽ മലയാളികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് ജീവന്‍നഷ്ടമായതില്‍ നോര്‍ക്ക റൂട്ട്സ് അധികൃതര്‍ അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍പെട്ടവരുടെ തുടര്‍ ചികിത്സയ്ക്കും മറ്റ് അടിയന്തിരസഹായങ്ങള്ക്കുമായി കുവൈറ്റിലെ മലയാളി അസ്സോസിയേഷനുകളുമായും ലോക കേരളാ സഭാ അംഗങ്ങളുമായും നിരന്തര സമ്പര്‍ക്കത്തിലാണെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് പറഞ്ഞു. എത്രമലയാളികള്‍ക്കാണ് ജീവന് നഷ്ടമായതെന്നതു സംബന്ധിച്ച് ഔദ്യോഗികവിവരങ്ങള്‍ക്കായി ശ്രകമിച്ചുവരികയാണെന്നും നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത്ത് കോളശ്ശേരിയും വ്യക്തമാക്കി.