29.4 C
Kottayam
Friday, June 5, 2026

T20 world cup:ഇന്ത്യക്ക് ടോസ്,സഞ്ജുവിനെ ഇന്നും കളിപ്പിക്കില്ല

Must read

അമേരിക്കയ്ക്ക് എതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് ടോസ്. രോഹിത് ശർമ്മ ടോസ് വിജയിച്ച ശേഷം ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. ഇന്ന് വിജയിച്ചാൽ ഇന്ത്യക്ക് സൂപ്പർ 8 ഉറപ്പിക്കാം. ഇന്ത്യയും അമേരിക്കയും കളിച്ച രണ്ടു മത്സരങ്ങളും വിജയിച്ചാണ് ഈ കളിക്ക് ഇറങ്ങുന്നത്.

ഇന്ത്യൻ ടീമിൽ ഇന്ന് മാറ്റങ്ങൾ ഒന്നുമില്ല. സഞ്ജു സാംസൺ ഇന്നും ടീമിൽ ഇല്ല. ഫോമിൽ അല്ല എങ്കിലും അതേ ബാറ്റിംഗ് ടീമിനെ തന്നെ നിലനിർത്താൻ ആണ് ഇന്ത്യ തീരുമാനിച്ചത്.

India (Playing XI): Rohit Sharma(c), Virat Kohli, Rishabh Pant(w), Suryakumar Yadav, Shivam Dube, Hardik Pandya, Ravindra Jadeja, Axar Patel, Jasprit Bumrah, Arshdeep Singh, Mohammed Siraj

United States (Playing XI): Steven Taylor, Shayan Jahangir, Andries Gous(w), Aaron Jones(c), Nitish Kumar, Corey Anderson, Harmeet Singh, Shadley van Schalkwyk, Jasdeep Singh, Saurabh Netravalkar, Ali Khan

- Advertisement -

ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ 8 വിക്കറ്റിനും രണ്ടാം മത്സരത്തില്‍ പാകിസ്താനെ 6 റണ്‍സിനും തോല്‍പ്പിച്ച ഇന്ത്യ ഇന്ന് അമേരിക്കയെ തോല്‍പ്പിച്ചാല്‍ സൂപ്പര്‍ 8ലേക്കുള്ള ടിക്കറ്റെടുക്കും. എന്നാല്‍ അമേരിക്കയെ നിസാരക്കാരായി തള്ളിക്കളയാനാവില്ല. കാനഡയെ തോല്‍പ്പിച്ച അമേരിക്ക കരുത്തരായ പാകിസ്താനെ അട്ടിമറിക്കുകയും ചെയ്തു.

- Advertisement -

അതുകൊണ്ടുതന്നെ ഇന്ത്യക്ക് അനായാസമായി ജയം നേടിയെടുക്കാനാവില്ലെന്ന് പറയാം. ഇന്ത്യന്‍ വംശജരായ മൂന്ന് പേര്‍ അമേരിക്കയുടെ പ്ലേയിങ് 11ലുണ്ടാവും. ഇന്ത്യക്കായി അണ്ടര്‍ 19 ലോകകപ്പ് കളിച്ച പേസറാണ് സൗരഭ് നേത്രാവല്‍ക്കര്‍. ആരോണ്‍ ജോണിസിനെപ്പോലെ മികച്ച ബാറ്റ്‌സ്മാന്‍മാരും അമേരിക്കന്‍ ടീമിലുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാണെന്ന് പറയാം. ആത്മവിശ്വാസത്തോടെയെത്തുന്ന അമേരിക്കയ്ക്ക് ആതിഥേയരെന്ന മുന്‍തൂക്കവുമുണ്ട്.

ഇന്ത്യയുടെ ഓപ്പണിങ് ക്ലിക്കായിട്ടില്ല. രോഹിത് ശര്‍മക്കൊപ്പം വിരാട് കോലി ഓപ്പണറാവുമ്പോള്‍ പ്രതീക്ഷിച്ച തുടക്കം ലഭിക്കുന്നില്ല. റിഷഭ് പന്ത് ഭേദപ്പെട്ട പ്രകടനം നടക്കുമ്പോള്‍ മധ്യനിര താരങ്ങളില്‍ ആരും ഫോമിലല്ല. സൂര്യകുമാര്‍ യാദവ് വമ്പനടിക്കാരനാണെങ്കിലും താളം കണ്ടെത്താനായിട്ടില്ല. ഹാര്‍ദിക്കും പ്രയാസപ്പെടുന്നു. ശിവം ദുബെയെ ഇന്ത്യ എന്തിനാണ് കളിപ്പിക്കുന്നതെന്ന വിമര്‍ശനവും ശക്തമാണ്. രവീന്ദ്ര ജഡേജയുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫോം കണ്ടെത്താനായിട്ടില്ല. എന്തായാലും അമേരിക്കയുടെ ഭാഗത്തുനിന്ന് ശക്തമായ പോരാട്ടം ഇന്ത്യക്ക് നേരിടേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week