ത്യശ്ശൂർ:കുതിരാനിൽ ചരക്ക് വാഹനങ്ങള്‍ക്കായി ഒരു തുരങ്കം താത്കാലികമായി തുറന്ന് നല്‍കി ഗതാഗതം പുന:സ്ഥാപിച്ചു. ഗതാഗത കുരുക്ക് മണിക്കൂറുകള്‍ നീണ്ടതോടെയാണ് കുതിരാനിലെ ഒരു തുരങ്കം താത്കാലികമായി തുറന്നുനല്‍കിയത്. ചരക്ക് വാഹനങ്ങള്‍ മാത്രമാണ് തുരങ്കത്തിലൂടെ ഇപ്പോൾ കടത്തി വിടുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് കുതിരാന്‍ തുരങ്കത്തിന് സമീപം ലോറികള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ തുരങ്കത്തിലേക്കുള്ള റോഡില്‍ നിന്ന് 30 അടി താഴ്ചയിലേക്ക് ലോറി മറിഞ്ഞു. സംഭവത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് മണ്ണുത്തി- വടക്കാഞ്ചേരി ദേശിയപാതയിൽ അഞ്ച് കിലോ മീറ്റർ ദൂരത്തിൽ 11 മണിക്കൂറോളമാണ് വാഹനങ്ങളുടെ നീണ്ട നിര ഉണ്ടായത്. ഇതിന് പരിഹാരമായാണ് തുരങ്കം താത്കാലികമായി തുറന്ന്