KeralaNews

യുട്യൂബിലൂടെ കന്യാസ്ത്രീകളെ അധിക്ഷേപിച്ച കെന്നഡി കരിമ്പിന്‍കാലായില്‍ കസ്റ്റഡിയില്‍

കൊച്ചി: യുട്യൂബിലൂടെ കന്യാസ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തില്‍ വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് കെന്നഡി കരിമ്പിന്‍കാലയിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് നിന്നാണ് കെന്നഡിയെ കോട്ടയം കുറവിലങ്ങാട് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കെന്നഡിക്കെതിരെ ഐ.ടി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത ശേഷം കെന്നഡിയെ അറസ്റ്റ് ചെയ്തേക്കും.

ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ പീഡനക്കേസിലെ അന്വേഷണവും വിചാരണയും നീതിപൂര്‍വ്വമായി നടത്തണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങിയ കന്യാസ്ത്രീമാര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കെന്നഡി കരിമ്പിന്‍കാലയില്‍ രംഗത്തെത്തിയിരുന്നു. ബലാത്സംഗത്തിന് ഇരയായ കന്യാസ്ത്രീക്കെതിരെ ചാനല്‍ ചര്‍ച്ചകളില്‍ ഉള്‍പ്പെടെ കെന്നഡി നടത്തിയ പ്രതികരണങ്ങള്‍ മുമ്പ് വിമര്‍ശനവിധേയമായിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker