കുറവിലങ്ങാട്: താലൂക്ക് ആശുപത്രിയ്ക്ക് മുന്നില്‍ ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം നടന്നത്.കുറുപ്പന്തറ കവലയിലെ കടത്തിണ്ണയില്‍ ജീവിതം കഴിച്ചുകൂട്ടുന്ന സജി ഭാര്യ വിനീതയുമായി രാത്രി 12 മണിയോടെയാണ് കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലെത്തിയത്. പാലാ ആശുപത്രിയെ ലക്ഷ്യമാക്കിയായിന്നു യാത്രയെങ്കിലും കടുത്ത പ്രസവവേദനയ്ക്കിടയില്‍ രക്തം വാര്‍ന്നു തുടങ്ങിയ വിനീതയെ ഓട്ടോഡ്രൈവര്‍ കുറവിലങ്ങാട് ആശുപത്രിയ്ക്ക് മുന്നിലെത്തിച്ചു.പടിക്കല്‍ ഏറെ നേരം മുട്ടി മുളിച്ച ശേഷമാണ് സെക്യൂറിറ്റിയും നഴ്‌സും വാതില്‍ തുറന്നത്.
യുവതിയുടെ അവസ്ഥ പറഞ്ഞ് സജിയും ഓട്ടോ ഡ്രൈവര്‍ അനില്‍കുമാറും കേണപേക്ഷിച്ചെങ്കിലും ഗൈനക്കോളജിസ്റ്റില്ലാത്തതിനാല്‍ ചികിത്സിയ്ക്കാനാവില്ലെന്ന് നിലപാടാണെടുത്തത്. ആശുപത്രിയുടെ വാതില്‍ തുറക്കുകയോ നഴ്‌സ് പുറത്തേക്കിറങ്ങുകയോ ചെയ്തില്ല.വിനീതയുടെ അവസ്ഥ വഷളായതോടെ മനസില്ലാ മനസോടെ ഇരുവരും പാലായ്ക്ക് തിരിച്ചു. എന്നാല്‍ അശുപത്രി വളപ്പില്‍നിന്നും 100 മീററര്‍ പിന്നിട്ടതോടെ വിനീത പ്ലാറ്റ് ഫോമില്‍ കുഴഞ്ഞു വീണു.ഇതിനിടയില്‍ പ്രസവവും നടന്നു.ആശുപത്രിയില്‍ കിടന്ന 108 ആംബുലന്‍സില്‍ പിന്നീട് വിനീതയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.ആംബുലന്‍സിലെ നഴ്‌സിന് പ്രസവ പരിചരണം അറിയില്ലായിരുന്നുവെങ്കിലും ആംബുലന്‍സില്‍ തന്നെ പൊക്കിള്‍കൊടിയും മുറിച്ചു.കുറപ്പന്തറയിലും സമീപ പ്രദേശങ്ങളില്‍ ആക്രി പെറുക്കി വിറ്റ് ജിവിയ്ക്കുന്നവരാണ് സജിയും വിനീതയും.സംഭവത്തേക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി കുറവിലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.