33.4 C
Kottayam
Monday, May 6, 2024

എക്‌സിറ്റ്‌പോളില്‍ ഇടതിന് മുന്നേറ്റം,നെഞ്ചിടിപ്പോടെ മുന്നണികള്‍

Must read

തിരുവനന്തപുരം: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതു നേട്ടം പ്രവചിച്ച് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍.മൂന്നു മുന്നണികളുടെയും പ്രസ്റ്റീജ് പോരാട്ടം നടന്ന വട്ടിയൂര്‍കാവില്‍ തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്തിനാണ് മുന്‍തൂക്കം. കോന്നിയില്‍ ഇടതുമുന്നണി അട്ടിമറി ജയം നേടുമെന്ന് മനോരമ സര്‍വ്വേ പ്രവചിയ്ക്കുന്നു.പ്രധാന സര്‍വ്വേകള്‍ ഇങ്ങനെ

വട്ടിയൂര്‍കാവ്

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ എല്‍.ഡി.എഫിന്റെ വി.കെ പ്രശാന്ത് 41 ശതമാനം വോട്ടുകള്‍ നേടി മണ്ഡലം തിരിച്ചുപിടിക്കുമെന്ന് മാതൃഭൂമി ന്യൂസ്- ജിയോവൈഡ് ഇന്ത്യ എക്സിറ്റ്പോള്‍ ഫലം. 37 ശതമാനം വോട്ടുകള്‍ നേടി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മോഹന്‍കുമാര്‍ രണ്ടാമതെത്തുമെന്നും എന്‍.ഡി.എയുടെ അഡ്വ. എസ്.സുരേഷിന് 20 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നും മാതൃഭൂമി ന്യൂസ് സര്‍വ്വേ

വട്ടിയൂര്‍ക്കാവില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമെന്ന് മനോരമ ന്യൂസ് കാര്‍വി ഇന്‍സൈറ്റ്‌സ് എക്‌സിറ്റ് പോള്‍. യുഡിഎഫ് 37%, എല്‍ഡിഎഫ് 36% എന്നിങ്ങനെയാവും ഫലം

മഞ്ചേശ്വരം

ഉറച്ച ലീഗ് കോട്ടയായ മഞ്ചേശ്വരത്ത് ഇത്തവണയും ഇളക്കം തട്ടില്ലെന്നാണ് മനോരമ ന്യൂസ് കാര്‍വി എക്‌സിറ്റ് പോള്‍ പ്രവചിയ്ക്കുന്നത്. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി 36% വോട്ട് നേടി മുന്നിലെത്തും. എല്‍ഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. 31% വോട്ടാണ് ഇരുവര്‍ക്കും. എല്‍ഡിഎഫ് നില മെച്ചപ്പെടുത്തി, 2016ല്‍ 26.84% മാത്രമാണ് നേടിയത്. ബിജെപിയുടെ വോട്ട് ശതമാനത്തില്‍ 4.8% കുറവ്.

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എം. സി കമറുദ്ദീന്‍ മൂന്ന് ശതമാനം വോട്ട് അധികം നേടി വിജയിക്കുമെന്നാണ് പ്രവചനം. കമറുദ്ദീന് 40 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാറിന് 37 ശതമാനം വോട്ട് ലഭിക്കും. സിപിഎം സ്ഥാനാര്‍ഥി ശങ്കര്‍ റൈക്ക് 21 ശതമാനം വോട്ട് മാത്രമാകും ലഭിക്കുകയെന്നാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്…….

കോന്നി

കോന്നിയില്‍ യു.ഡി.എഫിന്റെ പി.മോഹന്‍രാജ് 41 ശതമാനം വോട്ടുകള്‍ നേടി ഒന്നാമതെത്തുമെന്ന് മാതൃഭൂമി ന്യൂസ്- ജിയോവൈഡ് ഇന്ത്യ എക്സിറ്റ്പോള്‍ ഫലം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.യു ജനീഷ് കുമാര്‍ 39 ശതമാനം വോട്ടുകള്‍ നേടുമെന്നും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ 19 ശതമാനം വോട്ടുകള്‍ നേടുമെന്നും മാതൃഭൂമി ന്യൂസ്- ജിയോവൈഡ് ഇന്ത്യ എക്സിറ്റ്പോള്‍ ഫലം.

അഞ്ചുശതമാനം വോട്ടുകളുടെ മുന്‍തൂക്കത്തില്‍ കോന്നി മണ്ഡലത്തില്‍ ഇടതുമുന്നണി അട്ടിമറി നടത്തുമെന്നാണ് മനോരമ-കാര്‍വ്വി സര്‍വ്വേഫലം.ജനീഷ് കുമാര്‍ 46 ശതമാനം വോട്ടുകള്‍ നേടി ഒന്നാം സ്ഥാനത്തെത്തും.യു.ഡി.എഫിലെ മോഹന്‍രാജ് 41 ശതമാനം വോട്ടുകള്‍ നേടും.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കിയ ബി.ജെ.പിയുടെ കെ സുരേന്ദ്രന്‍ 12 ശതമാനം വോട്ടുകളുമായി ഏറെ പിന്നിലാവുമെന്നും സര്‍വ്വേ പ്രവചിയ്ക്കുന്നു.

അരൂര്‍

ഉപതിരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലം എല്‍.ഡി.എഫ് നിലനിര്‍ത്തുമെന്ന് മാതൃഭൂമി ന്യൂസ്- ജിയോവൈഡ് ഇന്ത്യ എക്സിറ്റ്പോള്‍ ഫലം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനു സി.പുളിക്കല്‍ 44 ശതമാനം വോട്ടുനേടി വിജയിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനി മോള്‍ ഉസ്മാന് 43 ശതമാനം വോട്ടുകളും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.പി പ്രകാശ് ബാബു 11 ശതമാനം വോട്ടുകള്‍ നേടുമെന്നും മാതൃഭൂമി ന്യൂസ്- ജിയോവൈഡ് ഇന്ത്യ എക്സിറ്റ്പോള്‍ ഫലം പറയുന്നു.

അരൂരില്‍ ഫോട്ടോ ഫിനിഷാണ് മനോരമ ന്യൂസ്-കാര്‍വി സര്‍വ്വെ പ്രവചിയ്ക്കുന്നത്.44 ശതമാനം വോട്ടുകള്‍ നേടുന്ന എല്‍.ഡി.എഫിലെ മനു.സു.പുളിയ്ക്കനാണ് മുന്‍തൂക്കം.യു.ഡി.എഫിന്റെ ഷാനിമോള്‍ ഉസ്മാന്‍ 43 ശതമാനം വോട്ടുകള്‍ നേടും.എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു ഏറെ പിന്നിലാവുമെന്നും സര്‍വ്വേ പ്രവചിയ്ക്കുന്നു.

എറണാകുളം

ഉപതിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.ജെ വിനോദ് 44 ശതമാനം വോട്ടുനേടി വിജയിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനു റോയ് 39 ശതമാനം വോട്ടുകളും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സി.ജി രാജഗോപാല്‍ 15 ശതമാനം വോട്ടുകള്‍ നേടുമെന്നും മാതൃഭൂമി ന്യൂസ്- ജിയോവൈഡ് ഇന്ത്യ എക്സിറ്റ്പോള്‍ ഫലം പറയുന്നു.

എറണാകുളം യുഡിഎഫിന്റെ കോട്ട തന്നെയെന്ന സൂചനയാണ് മനോരമ ന്യൂസ് കാര്‍വി എക്‌സിറ്റ് പോള്‍നല്‍കുന്നത്.. 55% വോട്ടോടെ യുഡിഎഫ് എറണാകുളം നിലനിര്‍ത്തുമെന്നാണ് ഫലം. എല്‍ഡിഎഫ് 30%, ബിജെപി 12% വോട്ടുകള്‍ നേടുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. 2016ലേതിനെക്കാള്‍ യുഡിഫിന് 3% വോട്ട് കൂടും. എല്‍ഡിഎഫിന് 2.45% വോട്ടുകള്‍ കുറയും. ബിജെപിക്കും 1.45% വോട്ട് കുറയുമെന്നാണ് പ്രവചനം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week