<p>തൃശൂര്‍: കുന്നംകുളത്തെ നാട്ടുകാരെ ഭയപ്പെടുത്തി നടക്കുന്ന ഏഴടി ഉയരമുള്ള അജ്ഞാതരൂപം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് കണ്ടെത്തി. കരുളായിയില്‍ വീട്ടു സാധനങ്ങള്‍ മോഷ്ടിച്ചയാളുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നാട്ടില്‍ അജ്ഞാതന്‍ ഇറങ്ങി എന്ന പേരില്‍ വീഡിയോ പ്രചരിച്ചിരുന്നു</p>
<p>എന്നാല്‍ ദൃശ്യങ്ങളില്‍ പ്രത്യേകമായി എഡിറ്റ് ചെയ്താണ് വീഡിയോ പ്രചരിപ്പിക്കുന്നത്. യഥാര്‍ഥ ദൃശ്യത്തില്‍ സാധാരണ ഉയരമുള്ള ആളാണ് ഉള്ളത്. മാത്രവുമല്ല അജ്ഞാത രൂപത്തിന്റെ ദൃശ്യം ഒരു സിസിടിവി കാമറയിലും മൊബൈല്‍ ഫോണിലും ഇല്ല. കാമറയ്ക്ക് മുന്നില്‍ ആളെ പറ്റിച്ച് കാഴ്ചക്കാരെ രസിപ്പിക്കുന്ന പ്രാങ്ക് പരിപാടി ആണെന്നാണ് പോലിസ് സംശയിക്കുന്നത്. ഇത്തരം വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ കേസെടുക്കുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.</p>