മഞ്ജു വാര്യര്‍ തന്റെ അഭിനയരംഗത്തിലേക്ക് വലിയ ഇടവേളയ്ക്ക് ശേഷം കടന്നു വന്നത് ‘ഹൗ ഓള്‍ഡ് ആര്‍ യൂ’ എന്ന ചിത്രത്തിലൂടെയാണ്. ചിത്രത്തില്‍ നായകനായി എത്തിയത് കുഞ്ചാക്കോ ബോബനായിരുന്നു. മഞ്ജു വാര്യര്‍ അഭിനയിക്കുന്ന ചിത്രമായതുക്കൊണ്ടു തന്നെ കുഞ്ചാക്കോ ബോബനോട് സിനിമയില്‍ നിന്നു പിന്‍മാറണമെന്ന ആവശ്യം പലപ്പോഴായി എത്തിയിട്ടുണ്ട്.
എന്നാല്‍ ചിത്രവുമായി ബന്ധപ്പെട്ട മറ്റൊരു കൗതുക വാര്‍ത്തയുമായിയാണ് താരം എത്തിയിരിക്കുന്നത്. ചിത്രത്തില്‍ നായികയായി ആദ്യം ആലോചിച്ചിരുന്നത് ശാലിനിയെയായിരുന്നു. അന്ന് അത് നായികാ പ്രാധാന്യമുളള സിനിമയായിരുന്നില്ല പെട്ടെന്നാണ് മഞ്ജു വാര്യര്‍ തിരിച്ചു വരുന്ന വാര്‍ത്തകള്‍ എത്തിയതും സിനിമയില്‍ ഉടനീളം ചര്‍ച്ചകള്‍ക്ക് വഴിതിരിഞ്ഞതും. പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്.
‘സത്യമുളള കാര്യങ്ങള്‍ പറയുക എന്നതേ ചെയ്തിട്ടുളളൂ, അതല്ലാതെ ആരെയെങ്കിലും മനപൂര്‍വ്വം ഉപദ്രവിക്കാനോ ഏതെങ്കിലും രീതിയില്‍ കോര്‍ണര്‍ ചെയ്യാന്‍ മെനഞ്ഞെടുക്കുന്ന വാക്കുകളും കഥകളും എവിടെയും ഉപയോഗിക്കാറില്ല. മഞ്ജുവിന്റെ രണ്ടമത്തെ ചിത്രമാണ് ‘ഹൗ ഓള്‍ഡ് ആര്‍ യൂ’ അതിനു മുന്‍പ് ലാലേട്ടനും രഞ്ജിയേട്ടനുമായിയുളള പ്രോജകറ്റായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. അതുകൊണ്ടു രണ്ടാമത്തെ ചിത്രമായിട്ടാണ് ഈ സിനിമയെത്തിയത്.
മഞ്ജുവിനെക്കാള്‍ എനിക്ക് സഞ്ജു ബോബി എന്ന തിരക്കഥാകൃത്തിനോടായിരുന്നു കമ്മിറ്റ്‌മെന്റ്. കാരണം അവര്‍ ട്രാഫിക്ക് എന്ന സിനിമ എനിക്ക് നല്‍കിയവരാണ്. എന്റെ സിനിമാ ജീവിതത്തില്‍ തിരിച്ചു വരവുകളില്‍ ഒന്നും മലയാള സിനിമയുടെ പാതമാറ്റിയ ചിത്രമാണ് ട്രാഫിക്ക്. അങ്ങനെയൊരു തിരക്കഥാകൃത്ത് ഒരു കഥയുമായി എന്റെ അടുത്ത വരുമ്പോള്‍ അവരോടായിരുന്നു എനിക്ക് കമ്മിറ്റ്മെന്റ്. അതിന്റെ പ്രൊഡ്യൂസര്‍ക്കും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനുമാണ് ഞാന്‍ ഡേറ്റ് കൊടുത്തത്.
മഞ്ജുവിനു മുന്‍പും മറ്റു നായികമാരെ ആലോചിച്ചിരുന്നു. നായികാ പ്രാധാന്യമുളള കഥയായിരുന്നില്ല. ശാലിനിയെവെച്ചു പ്രൊജക്റ്റ് മുന്നോട്ട് കൊണ്ടുപോകാന്‍ വരെ ആലോചിച്ചു. ആ സമയത്താണ് രഞ്ജിയേട്ടനും ലാലേട്ടനുമായിയുളള മഞ്ജുവിന്റെ പ്രൊജകറ്റ് വന്നത്. അങ്ങനെ മഞ്ജു വാര്യരുടെ രണ്ടാമത്തെ ചിത്രമായി ഇതുകൊണ്ടു പോകാമെന്നു തീരുമാനിക്കുകയും ഡേറ്റ് കൊടുത്ത് കമ്മിറ്റ് ചെയ്യുന്നതും സിനിമ ആരംഭിക്കുന്നതും.
മഞ്ജവിനല്ല ഞാന്‍ ഡേറ്റ് കൊടുത്ത് സംവിധായകനും തിരക്കഥാകൃത്തിനുമാണ് ഞാന്‍ ഡേറ്റ് കൊടുത്തത്. അവരോട് സംസാരിക്കുകയെന്നാണ് ഞാന്‍ പറഞ്ഞത്. നേരിട്ട് ഒഴിവാക്കാന്‍ പറഞ്ഞിട്ടില്ല. സിനിമയില്‍ നിന്നു ഞാന്‍ ഒഴിയണമെന്ന രീതിയില്‍ ചെറിയ സൂചനകള്‍ നല്‍കിയിരുന്നു.