ഭൂവനേശ്വര്‍: കീടനാശിനി കലര്‍ത്തിയ വെള്ളം കുടിച്ച് ഒഡീഷയില്‍ 19 വിദ്യാര്‍ഥികള്‍ അവശനിലയില്‍.സ്‌കൂളിലെ ഒരു വിദ്യാര്‍ഥി തന്നെയാണ് കുടിവെളളത്തില്‍ കീടനാശിനി കലര്‍ത്തി സഹപാഠികള്‍ക്ക് നല്‍കിയത്.
സ്‌കൂള്‍ അടയ്ക്കാന്‍ വേണ്ടിയായിരുന്നു കുട്ടി വെള്ളത്തില്‍ കീടനാശിനി കലര്‍ത്തിയതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രേമാനന്ദ പാലേയ് പറഞ്ഞു.
ബര്‍ഗഡ് ജില്ലയിലെ കാംഗാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആര്‍ട്സ് സ്ട്രീമില്‍ പതിനൊന്നാം ക്ലാസിലേക്ക് വിദ്യാര്‍ത്ഥി പ്രവേശനം നേടിയിരുന്നു.
ഡിസംബര്‍ 4 ന് തന്റെ ഗ്രാമമായ നുവാപള്ളിയിലേക്ക് പോയ കുട്ടി ഡിസംബര്‍ 6 ന് സ്‌കൂളിലേക്ക് തിരിച്ചെത്തി. വീണ്ടും വീട്ടില്‍ പോകാനുള്ള ആഗ്രഹത്തിലായിരുന്നതിനാലാണ് കുട്ടി വള്ളത്തില്‍ കീടനാശിനി കലര്‍ത്തിയത്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

