CrimeKeralaNews

വിവാഹം നടത്തിക്കൊടുക്കാമെന്ന് വീട്ടുകാർ ഉറപ്പുനൽകിയിട്ടും ജീവനൊടുക്കി കമിതാക്കൾ, കുമളിയിൽ നടന്നത്

ഇടുക്കി;വിവാഹം നടത്തിക്കൊടുക്കാമെന്ന് ഉറപ്പുനൽകിയിട്ടും കമിതാക്കൾ ആത്മഹത്യചെയ്തത് എന്തിനെന്നറിയാതെ വീട്ടുകാരും പോലീസും.കുമളി അട്ടപ്പള്ളം സ്വദേശി ദിനേഷ് ,പുറ്റടി സ്വദേശിനി അഭിരാമി എന്നിവരാണ് ആത്മഹത്യചെയ്തത്.അഭിരാമി ലാബ് ടെക്‌നീഷ്യനും ദിനേഷ് വെൽഡറുമാണ്.

കുമളിയിലെ ശവ ലോഡ്ജ്ജിലെ മുറിയിലാണ് ഇരുവരുടെയും ജഡങ്ങൾ കാണപ്പെട്ടത്.വിഷം കഴിച്ച് ആത്മഹത്യചെയ്യുകയായിരുന്നെന്നാണ് പ്രഥമീക നിഗമനം.ഇൻക്വസ്റ്റ് നടപടികൾ രാവിലെ ആരംഭിക്കും.തുടർന്ന് പോസ്റ്റുമോർട്ടത്തിനായി മൃതദ്ദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും.രണ്ട് വർഷത്തിന് ശേഷം ഇരുവരുടെയും വിവാഹം നടത്താമെന്ന് വീട്ടുകാർ ഉറപ്പ് നൽകിയിരുന്നതായിട്ടാണ് പോലീസിന് ലഭിച്ച പ്രഥമീക വിവരം.

ഇന്നലെ രാവിലെ അഭിരാമി ദനീഷിനെ തേടി എത്തിയെന്നും തുടർന്ന് കുമളിയിലെ ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നെന്നുമാണ് പോലീസ് അന്വേഷണത്തിൽ ലഭിച്ച വിവരം.ദിനേഷ് ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന് വീട്ടുകാരം വിളിച്ചറിയിച്ചിരുന്നു.

വീട്ടുകാർ വ്യാപകമായി അന്വേഷിച്ചെങ്കിലും ദിനേഷിനെ കണ്ടെത്താനായില്ല.തുടർന്ന് ഇവർ പോലീസിൽ വിവരം ധരിപ്പിച്ചു.പോലീസ് പലഭാഗത്തും അന്വേഷണ നടത്തിയെങ്കിലും ദനേഷിനെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല.

മൊബൈൽ ടവർ ലൊക്കേഷന്റെ അടിസ്ഥാനത്തിൽ ദനേഷിനെകണ്ടെത്തുന്നതിനുള്ള പോലീസ് നീക്കം ഫലം കണ്ടില്ല.വൈകിട്ടോടെ കുമളി പോലീസിനു ലഭിച്ച വിവരത്തേ തുടർന്നാണ് പോലീസ് ലോഡ്ജിലെത്തിയത്.ദനേഷിന്റെ ജഡം തറയിലും അഭിരാമിയുടെ ജഡം കട്ടിലിലുമാണ് കാണപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker