ഫ്‌ളാറ്റുടമ പണം വാഗ്ദാനം ചെയ്തു; ഗുരുതര ആരോപണവുമായി കുമാരിയുടെ ഭര്‍ത്താവ്

കൊച്ചി: കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്നു വീണ് ജോലിക്കാരി മരിച്ച കേസില്‍ ഫ്ളാറ്റുടമയ്ക്കെതിരെ ഗുരുതര ആരോപണവുമായി കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന്‍ രംഗത്ത്. തന്നെ കേസില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ഫ്ളാറ്റുടമ പണം വാഗ്ദാനം ചെയ്തെന്നും സുരേഷ് പറയുന്നു. ഉടമയുടെ ബന്ധുക്കള്‍ തന്നെക്കൊണ്ട് വെള്ളപ്പേപ്പറില്‍ ഒപ്പുവെപ്പിച്ചെന്നും ശ്രീനിവാസന്‍ ആരോപിക്കുന്നു.

ഈ മാസം അഞ്ചിനാണ് സേലം സ്വദേശിനി കുമാരി കൊച്ചി നഗരമധ്യത്തിലുള്ള ഫ്ലാറ്റില്‍ നിന്നും താഴെ വീണ് മരിക്കുന്നത്. ഫ്ലാറ്റിന്റെ ആറാം നിലയില്‍ നിന്ന് സാരികെട്ടി താഴെയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. രക്ഷപെടുന്നതിനിടയാണ് അപകടത്തില്‍പെട്ടതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ ഫ്ലാറ്റുടമയായ ഇംതിയാസിനേയും ചോദ്യം ചെയ്തിരുന്നു.

കുമാരിയുടെ മരണത്തിലെ ദുരൂഹതകള്‍നീങ്ങും മുന്‍മ്പാണ് ഫ്ലാറ്റുടമയ്ക്കെതിരെ ആരോപണവുമായി ശ്രീനിവാസന്‍ രംഗത്തുവന്നിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News