News

‘ശാഖയില്‍ പഠിപ്പിക്കുന്നത് നീലച്ചിത്രം കാണലല്ലേ’; ആര്‍.എസ്.എസിനെ പരിഹസിച്ച് കുമാരസ്വാമി

ബംഗളൂരു: ആര്‍എസ്എസിനെതിരേ രൂക്ഷമായി പരിഹസിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി രംഗത്ത്. നിയമസഭയിലിരുന്ന് നീലച്ചിത്രം കാണാന്‍ പഠിപ്പിക്കലാണ് ആര്‍എസ്എസ് ശാഖയില്‍ ചെയ്യുന്നതെന്നാണ് കുമാരസ്വാമിയുടെ വിമര്‍ശനം.

ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ ശാഖ സന്ദര്‍ശിക്കണമെന്ന കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലിന്റെ ക്ഷണത്തിനോട് പ്രതികരിക്കുകയായിരുന്നു കുമാരസ്വാമി.

ആര്‍എസ്എസ് കൂട്ടുകെട്ട് എനിക്കു വേണ്ട. അവിടെ എന്താണ് പഠിപ്പിക്കുന്നതെന്ന് എല്ലാവരും കണ്ടതാണ്. നിയമസഭാ സമ്മേളനത്തിനിടെ നിലച്ചിത്രം കാണുകയാണ് അവര്‍. ആര്‍എസ്എസ് ശാഖയില്‍ ഇത്തരത്തിലുള്ള കാര്യങ്ങളാകാം പഠിപ്പിച്ചിട്ടുള്ളത്. തനിക്ക് ഇതു പഠിക്കാന്‍ ആഗ്രഹമില്ലെന്നും കുമാരസ്വാമി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button