വെളിപാടിനേത്തുടർന്ന് വീട്ടമ്മ മരിച്ച സംഭവം, കോമരം അറസ്റ്റിൽ

തൃശൂർ:കോമരത്തിൻ്റെ കൽപനയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ കോമരമായി വെളിപാട് നടത്തിയ ശ്രീകാന്ത് അറസ്റ്റിൽ.ഇയാൾക്ക് എതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി.

രണ്ടു കുട്ടികളുടെ അമ്മയായ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോമരത്തിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി സഹോദരന്‍ രംഗത്തെത്തിയിരുന്നു.. ക്ഷേത്രച്ചടങ്ങിനിടെ യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് കോമരം കല്‍പന പുറപ്പെടുവിച്ചതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് യുവതി ജീവനൊടുക്കിയതെന്ന് സഹോദരന്‍ പോലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. മണലൂരില്‍ ബുധനാഴ്ചയാണ് വീട്ടമ്മ ജീവനൊടുക്കിയത്.

യുവതി ദേവിക്കു മുന്‍പില്‍ മാപ്പു പറയണമെന്നായിരുന്നു ഇരുന്നൂറോളം പേര്‍ പങ്കെടുത്ത ചടങ്ങില്‍ കോമരത്തിന്റെ കല്‍പന. ഇതേ നാട്ടുകാരനായ യുവാവാണു കോമരം തുള്ളിയത്.

ഇയാളുടെ സുഹൃത്തിന്റെ സ്വാധീനത്താലാണു കോമരം ഇങ്ങനെ പറഞ്ഞതെന്നും അയാള്‍ക്കെതിരെയും നടപടി വേണമെന്നും ആവശ്യമുയർന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News