വാവ സുരേഷ് ആശുപത്രി വിട്ടതിലെ ആഹ്ലാദം; സൗജന്യ ഭക്ഷണം വിളമ്പി കുടുംബശ്രീ ഹോട്ടല്‍

മലപ്പുറം: മലയാളികളുടെ പ്രിയപ്പെട്ട വാവ സുരേഷ് ആരോഗ്യവാനായി ആശുപത്രി വിട്ട് വീട്ടില്‍ തിരിച്ചെത്തിയതിലെ സന്തോഷത്തില്‍ സൗജന്യ ഭക്ഷണം വിളമ്പി മലപ്പുറം വണ്ടൂരില്‍ കുടുംബശ്രീ ഹോട്ടല്‍. ഭക്ഷണം കഴിച്ചതിന് ശേഷമാണ് കുടുംബശ്രിക്കാര്‍ ഈ സര്‍പ്രൈസ് പൊട്ടിച്ചത്.

ചോറ്, സമ്പാറ്, മീന്‍ കറി, ഉപ്പേരി, കൂട്ടുകറി, ചമ്മന്തി, അച്ചാര്‍, മസാലക്കറി, പപ്പടം, പായസം അങ്ങനെ വിഭവങ്ങള്‍ എല്ലാമുണ്ട്. അങ്ങാടിയിലെ കച്ചവടക്കാര്‍, വിവിധ ഓഫീസുകളിലെ ഉദ്യോസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് പതിവായി മലപ്പുറം വണ്ടൂരിലെ കുടുംബശ്രീ ഹോട്ടലില്‍ ഉച്ചഭക്ഷണത്തിനെത്താറ്. ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാന്‍ കൗണ്ടറില്‍ എത്തിയപ്പോഴാണ് എല്ലാവര്‍ക്കും ആ സര്‍പ്രൈസ് മനസിലായത്. ആരുടെ കൈയില്‍ നിന്നും പണം വാങ്ങിയില്ല.

പാമ്പ് പിടിത്തത്തിനിടെ കടിയേറ്റ വാവ സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കുടുംബശ്രീ ഹോട്ടല്‍ പ്രസിഡന്റായ കെ സി നിര്‍മ്മല മനസില്‍ കുറിച്ചതായിരുന്നു വാവ സുഖം പ്രാപിച്ച ശേഷം കടയിലെത്തുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യമായി നല്‍കണമെന്ന്. കൊവിഡ് വ്യാപന കാലത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു കെ സി നിര്‍മ്മലയും ഈ കുടുംബശ്രീ ഹോട്ടലും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News