മുളങ്കുന്നത്തുകാവ്: സൂചി വിഴുങ്ങിയതിനെ തുടര്‍ന്ന് ആരോ?ഗ്യനില മോശമായ കുഞ്ഞ് ജീവിതത്തിലേക്ക്. സുചി വിഴുങ്ങിയതിനെ തുടര്‍ന്ന് എട്ട് മാസം പ്രായമായ കുഞ്ഞ് അന്നനാളം, ശ്വാസകോശം, തലച്ചോറ് എന്നിവയ്ക്ക് അസുഖം ബാധിച്ചാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. സേഫ്റ്റി പിന്‍ പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ക്കായി.
ജനുവരി 19നാണ് മണ്ണുത്തി വല്ലച്ചിറ വീട്ടില്‍ വിനോദ് – ദീപ ദമ്പതികളുടെ മകനെ അബോധാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. പ്രതിരോധ കുത്തിവയ്പിന് കൊണ്ടുപോയപ്പോള്‍ കുഞ്ഞ് രക്തം ഛര്‍ദ്ദി. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഒരു വശം തളരുകയും അബോധാവസ്ഥയിലാവുകയും ചെയ്തു.
പരിശോധനയില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം തകരാറിലാണെന്നു കണ്ടെത്തി. വെന്റിലേറ്ററിന്റെ സഹായത്തിലാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. തുടര്‍ന്ന് നടത്തിയ സിടി സ്‌കാനില്‍ തലച്ചോറില്‍ പഴുപ്പ് കണ്ടെത്തി. ഇതിനിടെ കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ഐസിയുവിലേക്ക് മാറ്റിയ കുഞ്ഞിന് ശസ്ത്രക്രിയ അസാധ്യമായതിനാല്‍ തലച്ചോറില്‍ നിന്ന് പഴുപ്പ് കുത്തിയെടുത്തു.
30 മില്ലി ലീറ്റര്‍ പഴുപ്പാണ് നീക്കിയത്.ഇതിന് ശേഷം നടത്തിയ പരിശോധനയിലാണ് അന്നനാളത്തില്‍ സൂചി കണ്ടെത്തിയത്. മൂന്നാഴ്ചത്തെ പരിചരണത്തിനു ശേഷം ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിക്കുന്നതിനും ഭക്ഷണം ഇറക്കുന്നതിനും കുഞ്ഞിന് കഴിയുന്നുണ്ട്.