തിരുവനന്തപുരം:PSC , സർവ്വകലാശാലാ പരീക്ഷകളിലെ ക്രമക്കേട് CBI അന്വേഷിക്കണം എന്നുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് KSU സംസ്ഥാന പ്രസിഡന്റ് K M അഭിജിത്തിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മുന്നിൽ നടന്നുവരുന്ന നിരാഹാര സമരത്തോടുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കാൻ KSU സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
ഹയർസെക്കന്ററി സ്കൂളുകൾ ഉൾപ്പെടെയുള്ള സ്കൂളുകളെ മാത്രം സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെ മുതൽ ഞായറാഴ്ച രാവിലെ വരെ എല്ലാ ജില്ലാ കമ്മിറ്റികളുടെയും നേതൃത്വത്തിൽ ജില്ലാ തലത്തിൽ രാപ്പകൽ സമരം നടത്താനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News