26.7 C
Kottayam
Tuesday, November 5, 2024
test1
test1

എറണാകുളം ലോ കോളേജ് പിടിച്ചെടുത്ത് കെഎസ്‌യു; സേക്രഡ് ഹാര്‍ട്ടിലും യുസിയിലും ശങ്കര കോളേജിലും പൂര്‍ണ്ണ വിജയം

Must read

കൊച്ചി: എംജി സര്‍വകലാശാലക്ക് കീഴിലുള്ള കോളേജുകളിലേക്ക് നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എറണാകുളം ലോ കോളേജില്‍ കെഎസ്‌യുവിന് വിജയം. ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി സീറ്റുകളിലാണ് കെഎസ്‌യു വിജയിച്ചത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കെഎസ്‌യു ലോ കോളേജില്‍ വിജയിക്കുന്നത്.

തേവര സേക്രഡ് ഹാര്‍ട്ട്, ആലുവ യുസി, കാലടി ശങ്കര കോളേജ് എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റുകളിലും കെഎസ്‌യുവാണ് വിജയിച്ചത്. ഇടുക്കി കട്ടപ്പന ഗവണ്‍മെന്റ് കോളേജിലും മുരിക്കാശേരി പാവനാത്മ കോളേജിലും കെഎസ്‌യുവിനാണ് വിജയം.

പത്തനംതിട്ട ഇലന്തൂര്‍ ഗവണ്‍മെന്റ് കോളേജിലും കെഎസ്‌യുവിനാണ് വിജയം. കോട്ടയം ചങ്ങനാശേരി എസ്ബി കോളേജിലും പാമ്പാടി കെജി കോളേജിലും കെഎസ്‌യു വിജയിച്ചു.കെഎസ്‌യു വിജയത്തെ അഭിനന്ദിച്ചുകൊണ്ട് റോജി എം ജോണ്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പ് വായിക്കാം.

‘എറണാകുളം ജില്ലയില്‍ കെഎസ്‌യുഎറണാകുളം ലോ കോളേജ് പിടിച്ചെടുത്ത് കെഎസ്‌യു; സേക്രഡ് ഹാര്‍ട്ടിലും യുസിയിലും ശങ്കര കോളേജിലും പൂര്‍ണ്ണ വിജയം.

തേരോട്ടം ..

എറണാകുളം ലോ കോളേജ്, ആലുവ യു സി കോളേജ്, ഞാന്‍ നേരെത്തെ യൂണിയന്‍ ചെയര്‍മാന്‍ ആയിരുന്ന തേവര എസ് എച്ച് കോളേജ്, ഭാരത് മാതാ കോളേജ് ഉള്‍പ്പെടെ നിരവധി കലാലയങ്ങളില്‍ വിജയിക്കാന്‍ സാധിച്ചു.

ഏറെ സന്തോഷവും അഭിമാനവുമാണ് എന്റെ മണ്ഡലത്തിലെ കാലടി ശ്രീ ശങ്കര കോളേജിലെ തകര്‍പ്പന്‍ വിജയം. ആകെ ഉള്ള 14 ല്‍ 13 സീറ്റും നേടി മിന്നുന്ന വിജയമാണ് ശങ്കരയിലെ KSU ന്റെ ചുണക്കുട്ടികള്‍ നേടിയത്. നീണ്ട 18 വര്‍ഷങ്ങള്‍ SFI വിജയിച്ചിരുന്ന കോളേജില്‍ കഴിഞ്ഞ തവണ KSU ചരിത്ര വിജയം നേടി. ഇത്തവണ 14 ല്‍ 13 സീറ്റും നേടി വിജയത്തിന്റെ മാറ്റ് കൂട്ടിയ എന്റെ ഏറ്റവും പ്രിയപ്പെട്ട ശങ്കരയിലെ ചെയര്‍മാന്‍ അനിസണ്‍ ജോയ് ടെ നേതൃത്വത്തിലുളള KSU പോരാളികള്‍ക്ക് ഹൃദയാഭിവാദ്യങ്ങള്‍. ഒപ്പം അങ്കമാലി മണ്ഡലത്തിലെ സെന്റ് ആന്‍സ് കോളേജിലെ KSU വിജയവും ഏറെ സന്തോഷം നല്‍കുന്നു.

ജില്ലയിലെ KSU വിജയത്തിന്റ പിന്നില്‍ പ്രവര്‍ത്തിച്ച KSU ജില്ലാ കമ്മിറ്റിക്കും പ്രിയപ്പെട്ട പ്രവര്‍ത്തകര്‍ക്ക നുറു നീലിമ അഭിവാദ്യങ്ങള്‍…’

അതേ സമയം എം.ജി സർവകലാശാല കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയം തുടർന്ന്‌ എസ്‌എഫ്‌ഐ. ശക്തമായ പോരാട്ടത്തിനൊടുവിൽ സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ്‌ നടന്ന 126 ൽ 117 കോളേജിലും എസ്‌എഫ്‌ഐ ഉജ്വല വിജയംനേടി. എറണാകുളം ജില്ലയിൽ 41 കോളേജിൽ 37ലും എസ്‌എഫ്‌ഐ സാരഥികൾ വിജയിച്ചുകയറി. മഹാരാജാസ്‌ കോളേജിൽ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ സാരഥികൾ ചരിത്ര ഭൂരിപക്ഷത്തിൽ വിജയിച്ചു. വീണ്ടും വനിത നയിക്കുന്ന യൂണിയൻ എന്ന പ്രത്യേകതയും മഹാരാജാസിനുണ്ട്‌. കെഎസ്‌യു ഭരിച്ചിരുന്ന വാഴക്കുളം സെന്റ് ജോർജ്, തൃക്കാക്കര കെഎംഎം, ആലുവ ചൂണ്ടി ഭാരത്‌മാത ആർട്‌സ്‌ കോളേജ്‌, പിറവം ബിപിസി, മൂവാറ്റുപുഴ നിർമല എന്നീ കോളേജുകൾ എസ്എഫ്ഐ തിരിച്ചുപിടിച്ചു. കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ മുഴുവൻ സീറ്റിലും വനിതകളെ വിജയിപ്പിച്ച്‌ എസ്‌എഫ്‌ഐ കരുത്തുക്കാട്ടി.

തൃപ്പുണിത്തുറ ഗവ. ആർട്‌സ്‌ കോളേജ്, ആർഎൽവി കോളേജ്, സംസ്കൃതം കോളേജ്

സംസ്കൃതം കോളേജ്, വൈപ്പിൻ ഗവ. കോളേജ്, മാല്യങ്കര എസ്എൻഎം, കോതമംഗലം എംഎ, ഇടക്കൊച്ചി സിയന്ന, പൂത്തോട്ട എസ്എസ് കോളേജ്, കോതമംഗലം എൽദോ മാർ ബസേലിയസ്, കോതമംഗലം മൗണ്ട് കാർമൽ, നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആർട്‌സ്‌, ഇടപ്പള്ളി സ്റ്റാറ്റ്സ്, പൈങ്ങോട്ടൂർ എസ്എൻ, കൊച്ചി എംഇഎസ് തുടങ്ങിയ കോളേജുകളിൽ എസ്‌എഫ്‌ഐ എതിരില്ലാതെ വിജയിച്ചു. മത്സരം നടന്ന കുന്നുകര എംഇഎസ്‌, മണിമലക്കുന്ന്‌ ഗവ. കോളേജ്‌, തൃക്കാക്കര ഭാരത്‌ മാതാ കോളേജ്‌ എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ വിജയിച്ചു. ഇതോടൊപ്പം പൂത്തോട്ട എസ്‌എൻ ലോ കോളേജ്‌, പുത്തൻവേലിക്കര ഐഎച്ച്‌ആർഡി, കൊച്ചിൻ കോളേജ്‌, പൈങ്ങോട്ടൂര്‍ ശ്രീ നാരായണഗുരു കോളേജ്‌, ഐരാപുരം എസ്‌എസ്‌വി, എടുത്തല അൽ അമീൻ, ഇടക്കൊച്ചി അക്വിനാസ്‌, കളമശേരി സെന്റ്‌ പോൾസ്‌, മാറമ്പിള്ളി എംഇഎസ്, നെടുമ്പാശേരി പ്രസന്റേഷൻ, പെരുമ്പാവൂർ സെന്റ്‌ കുര്യാക്കോസ്‌ എന്നിവിടങ്ങളിലും എസ്‌എഫ്‌ഐ വിജയിച്ചു.

എടത്തലയിൽ 14ൽ 13 സീറ്റും നേടി. എസ്എഫ്ഐ സ്ഥാനാർഥിയുടെ നാമനിർദ്ദേശപത്രിക തള്ളിയതിനെ തുടർന്നാണ് കെഎസ്‌യു ഒരു സീറ്റിൽ വിജയിച്ചത്.

കോട്ടയം ജില്ലയിൽ 39 ൽ 38 കോളേജിലും വിജയിച്ച്‌ എസ്‌എഫ്‌ഐ ചരിത്രംകുറിച്ചു. നാട്ടകം ഗവ കോളേജ് , ബസേലിയസ് കോളേജ് , സി എം എസ് കോളേജ് കോട്ടയം , എസ് എൻ കോളേജ് കുമരകം , മണർകാട് സെന്റ് മേരീസ് കോളേജ് , എം ഇ എസ് പുതുപ്പള്ളി , പുതുപ്പള്ളി ഐ എച്ച് ആർ ഡി , കെ ജി കോളേജ് പാമ്പാടി , എസ് എൻ കോളേജ് ചാന്നാനിക്കാട് , എൻ എസ് എസ് കോളേജ് ചങ്ങനാശ്ശേരി , അമാൻ കോളേജ് , മീഡിയ വില്ലേജ് , പി ആർ ഡി എസ് കോളേജ് , വാഴൂർ എസ് വി ആർ എൻ എസ് എസ് കോളേജ് , പി ജി എം കോളേജ് കങ്ങഴ , എം ഇ എസ് എരുമേലി , ഐ എച്ച് ആർ ഡി കാഞ്ഞിരപ്പള്ളി , ഷെയർ മൌന്റ്റ് , ശ്രീശബരീശ , സെന്റ് തോമസ് കോളേജ് പാലാ , സെന്റ് സ്റ്റീഫൻസ് കോളേജ് ഉഴവൂർ , പുതുവേലി മാർ കുര്യാക്കോസ് കോളേജ് , മാർ അഗസ്ത്യനോസ് കോളേജ് രാമപുരം , ഏറ്റുമാനൂരപ്പൻ കോളേജ് , കെ ഇ കോളേജ് , സ്റ്റാസ് പുല്ലരിക്കുന്നു , ഐ സി എച്ച് പുല്ലരിക്കുന്നു , സി എസ് ഐ ലോ കോളേജ് കാണക്കാരി , ഐ എച്ച് ആർ ഡി കോളേജ് ഞീഴൂർ , വിശ്വഭാരതി കോളേജ് , ദേവമാതാ കോളേജ് , കീഴൂർ ഡി ബി കോളേജ് , തലയോലപ്പറമ്പ് ഡി ബി കോളേജ് , സെന്റ് സേവിയേഴ്‌സ് വൈക്കം , മഹാദേവ കോളേജ് വൈക്കം , ഹെന്ററി ബേക്കർ കോളേജ് മേലുകാവ് , സെന്റ് ജോർജ് കോളേജ് അരുവിത്തുറ , എം ഇ എസ് ഈരാറ്റുപേട്ട എന്നീ കോളേജുകളിലാണ് എസ് എഫ് ഐ വിജയിച്ചത് .

പത്തനംതിട്ട ജില്ലയിൽ കോളേജുകളിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് മിന്നുന്ന ജയം. പതിനെട്ട്‌ കോളേജുകളിൽ 17 ഇടത്തും എസ്‌എഫ്‌ഐ ആധിപത്യമുറപ്പിച്ചു.പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ 14ൽ 13 സീറ്റിലും എസ്എഫ്ഐയ്‌ക്ക്‌ എതിരുണ്ടായില്ല. ചെയർമാൻ സ്ഥാനത്തേക്ക്‌ മാത്രമാണ്‌ ഇവിടെ തെരഞ്ഞെടുപ്പ്‌ നടന്നത്‌. വിവിധ കോളേജുകളിലായി 30 യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർമാർ തെരഞ്ഞെടുക്കപ്പെട്ടു.

പത്തനംതിട്ട ചുട്ടിപ്പാറ ഫിഷറീസ്, ചുട്ടിപ്പാറ ബി.കോം കോളേജ്‌, എസ്എഎസ് കോളേജ്‌ കോന്നി, എസ്‌എൻഡിപി കോളേജ്‌ കോന്നി, സെന്റ്‌ തോമസ് കോളേജ് കോന്നി, മുസ്‌ലിയാർ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജ്‌, വിഎൻഎസ്‌ കോന്നി, ബിഎഎം തുരുത്തിക്കാട്‌, ഐഎച്ച്ആർഡി തണ്ണിത്തോട്‌, എസ്എൻ കോളേജ്‌ ചിറ്റാർ, സെന്റ്‌ തോമസ് കോളേജ്‌ കോഴഞ്ചേരി, സെന്റ്‌ തോമസ് കോളേജ്‌ റാന്നി, സെന്റ്‌ തോമസ്‌ കോളേജ്‌ ഇടമുറി, തിരുവല്ല മാർത്തോമ്മ കോളേജ്‌, ഡിബി പമ്പ, സെന്റ്‌ തോമസ് കോളേജ് ഓഫ് അഡ്വാൻസ്ഡ്‌ സ്റ്റഡീസ് മല്ലപ്പള്ളി എന്നിവിടങ്ങളിൽ എസ്‌എഫ്‌ഐ യൂണിയൻ നിലനിർത്തി.

ഇടുക്കിയിൽ തെരഞ്ഞെടുപ്പ്‌ നടന്ന 27 കോളേജുകളിൽ 24 കോളേജ്‌ യൂണിയനുകളിലും എസ്എഫ്ഐക്ക്‌ ഉജ്വലവിജയം. ഇടുക്കി ഗവ. എൻജിനിയറിങ് കോളേജിൽ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയവർക്കുള്ള താക്കീതുമായി വിജയം. പത്രികാസമർപ്പണം പൂർത്തിയായപ്പോൾതന്നെ 17 കോളേജുകളിൽ എസ്എഫ്ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മറയൂർ ഐഎച്ച്ആർഡി കോളേജ്, മൂന്നാർ ഗവൺമെന്റ് കോളേജ്, അടിമാലി മാർ ബസേലിയസ് കോളേജ്, അടിമാലി കാർമൽഗിരി കോളേജ്, രാജകുമാരി എൻഎസ്എസ് കോളേജ്, പുല്ലുകണ്ടം എസ് എൻ കോളേജ്, രാജാക്കാട് എസ്എസ്എം കോളേജ്, പൂപ്പാറ ഗവൺമെന്റ് കോളേജ്, നെടുങ്കണ്ടം എംഇഎസ് കോളേജ്, നെടുങ്കണ്ടം ഐഎച്ച്ആർഡി കോളേജ്, തൂക്കുപാലം ജെഎൻയു കോളേജ്, കട്ടപ്പന ഗവൺമെന്റ് കോളേജ്, രാജമുടി മാർ സ്ലീവാ കോളേജ്, ഇടുക്കി ഗിരിജ്യോതി കോളേജ്, കുട്ടിക്കാനം ഐഎച്ച്ആർഡി കോളേജ്, പുറ്റടി ഹോളിക്രോസ് കോളേജ്, പെരുവന്താനം സെന്റ് ആന്റണീസ് കോളേജ്, മുട്ടം ഐഎച്ച്ആർഡി കോളേജ്, മൂലമറ്റം സെന്റ് ജോസഫ് അക്കാദമി, സെന്റ് ജോസഫ് കോളേജ്, തൊടുപുഴ ന്യൂമാൻ കോളേജ്, തൊടുപുഴ അൽ അസർ കോളേജ്, കോഓപ്പറേറ്റീവ് ലോ കോളേജ്, വെസ്റ്റ് കോടികുളം ശ്രീ നാരായണ കോളേജ് എന്നിങ്ങനെ 24 കലാലയങ്ങളാണ് എസ്എഫ്ഐ നേടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മല്ലു ഹിന്ദു ഓഫീസേഴ്‌സ്’ വാട്‌സാപ്പ് ഗ്രൂപ്പ്; കെ.ഗോപാലകൃഷ്ണന്റെ മൊഴിയെടുത്തു, മൊബൈൽ ഫോൺ കസ്റ്റഡിയിൽ

തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ മൊഴിയെടുത്തു. ഡി.സി.പി. ഭരത് റെഡ്ഡിയാണ് മൊഴിയെടുത്തത്. മാധ്യമങ്ങളോട് നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഗോപാലകൃഷ്ണന്‍...

നവീൻ ബാബുവിന്റെ മരണം: വേണ്ടിവന്നാൽ സിബിഐ അന്വേഷണം ആവശ്യപ്പെടും; നിലപാട് കടുപ്പിച്ച് കുടുംബം

കണ്ണൂർ: അന്വേഷണം ശരിയായ രീതിയിൽ അല്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് എ.ഡി.എം. നവീൻ ബാബുവിന്റെ കുടുംബത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. ജോണ്‍ എസ്.റാല്‍ഫ്. കളക്ടർ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു....

അഞ്ച് ഭാര്യമാര്‍; കൊല്ലപ്പെടുമ്പോൾ ഇളയ കുട്ടിയ്ക്ക് 3 വയസ്സ്; ബിൻലാദന്റെ മക്കളുടെ മറിഞ്ഞാല്‍ ഞെട്ടും; പിതാവിനാകട്ടെ 55 മക്കൾ

ദുബായ്‌:ലോകം കണ്ട കൊടും ഭീകരൻ ആയിരുന്നു ഒസാമ ബിൻലാദൻ. ലോകത്തെ നടുക്കിയ നിരവധി ഭീകരാക്രമണങ്ങൾക്കായിരുന്നു ബിൻലാദൻ നേതൃത്വം നൽകിയത്. പാകിസ്താനിൽ അഭയം പ്രാപിച്ചിരുന്ന ബിൻലാദനെ പിടികൂടുക പലരാജ്യങ്ങളും പ്രയാസം ആയിരുന്നു. എന്നാൽ 2011...

ഇൻസ്റ്റഗ്രാം റീലുകളുടെ ക്വാളിറ്റി കുറയുന്നു ;കാരണമിതാണ്

മുംബൈ: റീലുകളുടെ കാലമാണ് ഇപ്പോൾ. ഒഴിവ് സമയം കിട്ടിയാൽ അപ്പോൾ പോവും ഇൻസ്റ്റയിലേക്ക് റീൽ കാണാനായി. എന്നാൽ ഇങ്ങനെ റീൽ കാണുന്ന സമയത്ത് ക്വാളിറ്റി കുറയുന്നത് കാഴ്ചക്കാരെ നിരാശപ്പെടുത്താറുണ്ട്. എന്തുകൊണ്ടാണ് ക്വാളിറ്റി ഇങ്ങനെ...

പൊതുനന്മയ്ക്ക് എന്ന കാരണത്താൽ സ്വകാര്യസത്തുക്കൾ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കഴിയില്ല ; നേരത്തെ യുള്ള വിധി അസാധുവാക്കി സുപ്രീംകോടതി

ന്യൂഡൽഹി : സ്വകാര്യ സ്വത്തുക്കൾ ഏറ്റെടുക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് പരിമിതികൾ ഉണ്ട് എന്ന് വ്യക്തമാക്കി സുപ്രീംകോടതി. പൊതുനന്മയ്ക്ക് ആയിട്ടാണെങ്കിലും എല്ലാ സ്വകാര്യ സ്വത്തുകളും സംസ്ഥാന സർക്കാരുകൾക്ക് ഏറ്റെടുക്കാൻ കഴിയില്ല. സ്വകാര്യ ഉടമസ്ഥതയിലുള്ള എല്ലാ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.