24.2 C
Kottayam
Saturday, June 6, 2026

സസ്പെൻസ്ഡ് ചെയ്ത ജീവനക്കാരെ കെ എസ് ആർ ടി സി, സി എം ഡിയുടെ അനുമതിയില്ലാതെ തിരിച്ചെടുത്തു, വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ്

Must read

തിരുവനന്തപുരം : വിവിധ കാരണങ്ങളാൽ സസ്പെൻഡ് ചെയ്ത ജീവനക്കാരെ സി എം ഡിയുടെ അനുമതി ഇല്ലാതെ തിരിച്ചെടുത്ത കെ എസ് ആർ ടി സി വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി.എം ഷറഫ് മുഹമ്മദിന് സിഎംഡി ബിജുപ്രഭാകർ ഐഎഎസ് കാരണം കാണിക്കൽ നോട്ടീസ് നൽകി .

പോക്‌സോ വകുപ്പ് ചുമത്തിയ കേസിൽ റിമാന്‍ഡ് ചെയ്ത കാസര്‍ഗോഡ് ഡിപ്പോയിലെ സെലക്ഷന്‍ ഗ്രേഡ് അസിസ്റ്റന്റായ ഹരീഷ്.എസ് മുരളിയേയും, 2020 ഒക്ടോബർ 12 ന് സസ്പെൻഡ് ചെയ്ത അഞ്ച് മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരെയും, ഒക്ടോബർ 13ന് വിദേശ മദ്യം കടത്തിയ കേസിൽ സസ്പെൻഡ് ചെയ്ത പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ, കണ്ടക്ടർ എന്നിവരെയും സി എം ഡിയുടെ അനുമതി ഇല്ലാതെ തിരിച്ചെടുത്ത നടപടിയിലാണ് നോട്ടീസ് നൽകിയത്.

പോക്സോ കേസിൽ റിമാൻഡ് ചെയ്യപ്പെട്ട ജീവനക്കാരന്റെ വകുപ്പുതല നടപടി സിഎംഡിയുടെ അനുമതിയില്ലാതെ തീർപ്പാക്കി ജോലിയിൽ പുന:പ്രവേശിക്കാൻ നിർദ്ദേശം നൽകിയത് വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടുടെ ഭാ​ഗത്ത് നിന്നുള്ള ​ഗുരുതരമായ കൃത്യവിലോപവും ജാ​ഗ്രതക്കുറവുമാണെന്നും ഈ കാരണങ്ങളാൽ അച്ചടക്ക നടപടി സ്വീകരിക്കാതിക്കാൻ മതിയായ കാരണമുണ്ടെങ്കിൽ രണ്ട് ദിവസത്തിനകം മറുപടി സമർപ്പിക്കണമെന്നും സി എം ഡി നൽകിയ കാരണം കാണിക്കൽ ഉത്തരവിൽ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week