31.8 C
Kottayam
Monday, October 7, 2024

‘കാണിക്കാന്‍ സൗകര്യമില്ല, നീ പോയി പരാതി കൊടുക്ക്’ യാത്രക്കിടെ പാസ് ചോദിച്ച കെ.എസ്.ആര്‍.ടി.സി വനിത കണ്ടക്ടറോട് കയര്‍ത്ത് സൂപ്രണ്ട്; വീഡിയോ വൈറല്‍

Must read

തിരുവനന്തപുരം: യാത്രക്കിടെ പാസ് ചോദിച്ച വനിതാ കണ്ടക്ടറോട് കെഎസ്ആര്‍ടിസി സൂപ്രണ്ട് അപമര്യാദയായി പെരുമാറിയതായി പരാതി. ഇരുവരും തമ്മില്‍ നടന്ന വാക്കുതര്‍ക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം വിവാദത്തില്‍. വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി സൂപ്രണ്ടിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടു. നെയ്യാറ്റിന്‍കര ഡിപ്പോയിലെ മഹേശ്വരിയമ്മയ്ക്കെതിരെയാണ് എംഡി അന്വേഷണത്തിന് ഉത്തരവിട്ടത്.

 

വിജിലന്‍സ് വിഭാഗമാണ് ഇവര്‍ക്കെതിരെയുള്ള പരാതി അന്വേഷിക്കുക. ഇന്നു രാവിലെ തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിന്‍കരയിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസിലായിരുന്നു സംഭവം. സൂപ്രണ്ടിനോട് യാത്രാ പാസ് കാണിക്കണമെന്ന് ബസിലെ വനിതാ കണ്ടക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, പാസ് കാണിക്കാന്‍ കഴിയില്ലെന്നും പരാതി കൊടുക്കാനുമായിരുന്നു സൂപ്രണ്ടിന്റെ മറുപടി. ഇരുവരും തമ്മില്‍ ഇതേചൊല്ലി ഏറെനേരം തര്‍ക്കിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പീഡനപരാതി: സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി

തിരുവനന്തപുരം: യുവതിയുടെ പീഡനപരാതിയില്‍ നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. തിരുവനന്തപുരത്തെ കമ്മിഷണര്‍ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് അവസരം വാഗ്ദാനം ചെയ്ത് സിദ്ധിഖ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി....

സഭാ സമ്മേളനം പ്രക്ഷുബ്ദം; പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ്‌ചെയ്തു, നടുത്തളത്തിലിറങ്ങി പ്രതിഷേധം

തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷ പ്രതിഷേധം. പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മൈക്ക് ഓഫ് ചെയ്തു. നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നമിടാത്തത് ആക്കിയെന്ന് പ്രതിപക്ഷ നേതാവ്...

ചാരക്കണ്ണുകൾ മിഴി പൂട്ടി, ഇസ്രയേലിന്റെ ആകാശത്ത് മിസൈല്‍ വര്‍ഷം;ഹമാസ് ആക്രമണത്തിന് ഒരു വർഷം

ജറുസലേം: ഇസ്രയേലിന്റെ ചാരക്കണ്ണുകളെ നിഷ്പ്രഭമാക്കി തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനും അതേത്തുടർന്നുണ്ടായ ഗാസായുദ്ധത്തിനും തിങ്കളാഴ്ച ഒരാണ്ടു തികയുന്നു. ഇസ്രയേലുകാരും വിദേശികളുമായി 1200-ഓളം പേരെയാണ് ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ ഹമാസ് വധിച്ചത്...

പൂജാരി വിഗ്രഹത്തിലെ സ്വർണം മോഷ്ടിച്ചെന്ന് വീണ്ടും കേസ്; എഡിജിപിയുടെ കുടുംബ ക്ഷേത്രത്തിൽ കവർച്ച,അറസ്റ്റ്

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന്റെ കുടുംബ ക്ഷേത്രമായ മണക്കാട് മുത്താരിയമ്മന്‍ കോവിലില്‍ നിന്ന് മൂന്നു പവന്‍ മോഷണം പോയ സംഭവത്തിൽ പൂജാരിയെ ഫോര്‍ട്ട് പൊലീസ് അറസ്റ്റു ചെയ്തു. പൂജാരി അരുൺ ആണ് അറസ്റ്റിലായത്. 3...

പെരുവഴിയില്‍ സി.പി.എം. പ്രവർത്തകരുടെ തമ്മിലടി: എൽ.സി മെമ്പറടക്കം ആറുപേർ അറസ്റ്റിൽ

കൊച്ചി: സി.പി.എം. ലോക്കൽ കമ്മിറ്റി യോഗത്തിനു ശേഷം പേട്ട ജങ്ഷനിൽ പാർട്ടി പ്രാദേശികനേതാക്കൾ ഉൾപ്പെടെയുള്ളവർ തമ്മിലടിച്ച കേസിൽ സി.പി.എം. ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പെടെ ആറുപേരെ അറസ്റ്റ് ചെയ്തു. പാർട്ടി പൂണിത്തുറ ലോക്കൽ കമ്മിറ്റി...

Popular this week