കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വ്വീസുകള്‍ നിര്‍ത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണവുമായി കെ.എസ്.ആര്‍.ടി.സിയും. ദീര്‍ഘദൂര സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. തിങ്കളാഴ്ച മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും.

തൊട്ടടുത്ത ജില്ലകളിലേയ്ക്കുള്ള സര്‍വീസ് ഉറപ്പാക്കുമെന്നും, എന്നാല്‍ യാത്രക്കാരുടെ എണ്ണം നോക്കി മാത്രമായിരിക്കും ഇനി സര്‍വീസ് നടത്തുകയെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട്-പാലക്കാട് പോലെ ജില്ലാതല സര്‍വീസുകള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യമായി പുറത്തു പോകുന്നവര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം ചരക്കു നീക്കം തടസ്സപ്പെടില്ലെന്നും, അവശ്യ വസ്തുക്കള്‍ക്ക് ക്ഷാമമുണ്ടാകും എന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News