കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ സീറ്റുകള്‍ ഇനി ഇങ്ങനെ മനസിലാക്കാം

തിരുവനന്തപുരം:റിസര്‍വേഷന്‍ സീറ്റുകള്‍ ഇനി പെട്ടെന്ന് മനസിലാക്കാന്‍ പുതിയ സംവിധാനവുമായി കെഎസ്ആര്‍ടിസി. ബസുകളിലെ റിസര്‍വേഷന്‍ സീറ്റുകള്‍ക്ക് ഇനി മുതല്‍ ചുവപ്പ് നിറമാണ് നല്‍കുന്നത്. റിസര്‍വേഷന്‍ സീറ്റ് സംബന്ധിച്ച് കണ്ടക്ടറും യാത്രക്കാരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. ഇതോടെയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ കെഎസ്ആര്‍ടിസി മുന്നോട്ട് വന്നത്.

സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്കുള്ള റിസര്‍വേഷന്‍ സീറ്റുകള്‍ക്കാണ് ചുവന്ന നിറം നല്‍കുന്നത്. ഇതോടൊപ്പം ബാക്ക് റെസ്റ്റ്, ഫ്രെയിം, ഹാന്‍ഡില്‍ ബാര്‍ എന്നിവയ്ക്കും ചുവപ്പു നിറം നല്‍കണമെന്ന് കെഎസ്ആര്‍ടിസി മെയിന്റനന്‍സ് ആന്‍ഡ് വര്‍ക്ക് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. റിസര്‍വേഷന്‍ സീറ്റുകള്‍ ക്രമീകരിക്കുന്ന നടപടികള്‍ അടുത്ത ആഴ്ചയോടെ തുടങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News