32.8 C
Kottayam
Saturday, May 4, 2024

കാത്തിരുന്ന വാര്‍ത്തയെത്തി,കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി ബസുകളിൽ പുതിയ മാറ്റം

Must read

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയുടെ ഓര്‍ഡിനറി സര്‍വീസുകളിൽ യാത്ര ചെയ്യുന്നവർക്ക് ഒരു ആശ്വാസവാർത്ത .ഇനി മുതല്‍ ഓർഡിനറി ബസിലും യാത്രക്കാര്‍ക്ക് വേണ്ടി സീറ്റ് റിസര്‍വേഷന്‍ സൗകര്യം ഒരുക്കുന്നു. ഓര്‍ഡിനറി സര്‍വീസുകളിലെ സ്ഥിരം യാത്രക്കാര്‍ക്ക് വേണ്ടിയാണ് സീറ്റ് റിസര്‍വേഷന്‍ സൗകര്യം ഒരുക്കുന്നത്. അഞ്ച് രൂപ വിലയുള്ള കൂപ്പണ്‍ ടിക്കറ്റുകള്‍ കണ്ടക്ടര്‍മാര്‍ യാത്രാക്കാര്‍ക്ക് ബസ്സില്‍ നിന്ന് തന്നെ നല്‍കും. ഒരു ദിവസം ഒരു ബസില്‍ 30 ല്‍ കൂടുതല്‍ കൂപ്പണുകള്‍ നല്‍കില്ല

മുതിര്‍ന്ന പൗരന്‍മാര്‍, വനിതകള്‍, ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രാവിലെയുള്ള യാത്രകളില്‍ സീറ്റുകള്‍ ലഭിക്കുമെങ്കിലും വൈകുന്നേരമുള്ള മടക്ക യാത്രയില്‍ സീറ്റു ലഭിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. രാവിലെയുള്ള ട്രിപ്പുകളില്‍ യാത്ര ചെയ്യുന്നവര്‍ വൈകുന്നേരങ്ങളില്‍ തിരിച്ചുള്ള ബസുകളില്‍ സീറ്റുകള്‍ ഉറപ്പാക്കുന്നതിന് വേണ്ടി രാവിലെ തന്നെ കണ്ടക്ടര്‍മാരില്‍ നിന്നും കൂപ്പണുകള്‍ വാങ്ങാം. ഒരേ ബസിലെ മുഴുവന്‍ സീറ്റുകളും മുന്‍ഗണനാ കൂപ്പണ്‍പ്രകാരം യാത്രാക്കാര്‍ ആവശ്യപെടുകയാണെങ്കില്‍ അതെ ഷെഡ്യൂളില്‍ മറ്റൊരു ബസ് കൂടി സര്‍വീസ് നടത്തും. മുന്‍ഗണനാ കൂപ്പണുകളില്‍ തീയതി, സീറ്റ് നമ്ബര്‍, പുറപ്പെടുന്ന സമയം, ബസ് പുറപ്പെടുന്ന സ്ഥലം എന്നിവ ഉള്‍പ്പെടെ രേഖപ്പെടുത്തിയിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week