തിരുവനന്തപുരം:വിഷു, ഈസ്റ്റർ അവധിക്കാലത്തോട് അനുബന്ധിച്ച് ചെന്നൈയിൽ നിന്നുള്ള യാത്രക്കാർക്ക് വേണ്ടി കെഎസ്ആർടിസി- സ്വിഫ്റ്റ് തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് രണ്ട് അധിക സർവ്വീസ് നടത്തും.
കെഎസ്ആർടിസി – സ്വിഫ്റ്റ് എ.സി സ്വീറ്റർ ബസുകളാണ് സർവ്വീസ് നടത്തുക.
ഏപ്രിൽ 17 ന് തിരുവനന്തപുരത്ത് നിന്ന് വൈകുന്നേരം 6.30ന് ആലപ്പുഴ, തൃശ്ശൂർ, പാലക്കാട് സേലം വഴി ചെന്നൈ ( ടിക്കറ്റ് നിരക്ക് :2181 രൂപ)യിലേക്കും, വൈകുന്നേരം 7.30 തിന് തിരുവനന്തപുരത്തു നിന്ന്നാഗർ കോവിൽ, തിരുനൽവേലി, മഥുര, ട്രിച്ചി വഴി ചെന്നൈ ( ടിക്കറ്റ് നിരക്ക്: 1953 രൂപ)യിലേക്കുമാണ് സർവ്വീസ് നടത്തുക.
ഇതേ ബസുകൾ 18 ന് വൈകുന്നേരം 6.30 തിന് സേലം വഴി തിരുവനന്തപുരത്തേക്കും, 7.30 തിന് നാഗർകോവിൽ വഴി തിരുവനന്തപുരത്തേക്കും സർവ്വീസുകൾ നടത്തും.
ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും ente ksrtc (എന്റെ കെഎസ്ആർടിസി) എന്ന mobile app വഴിയും ടിക്കറ്റുകൾ ലഭ്യമാണ്.
For enquiry (24*7) +91 471- 2463799, +91 9447071021.