KeralaNews

അവശ്യ സർവ്വീസിൽ പങ്കാളികളായി ടെക്നിക്കൽ വിഭാ​ഗവും,ഓക്സിൻ എത്തിക്കാനുള്ള ടാങ്കർ പെയിന്റ് ചെയ്ത് കെഎസ്ആർടിസി

തിരുവനന്തപുരം; സംസ്ഥാനത്ത് ഓക്സിജൻ പ്രതിസന്ധി ഉണ്ടാകാതിരിക്കാനുള്ള പ്രവർത്തനങ്ങൾ സജീവമായി കെഎസ്ആർടിസി ജീവനക്കാർ, ഓക്സിജൻ ടാങ്കറുകൾ ഓടിക്കുന്നതിന് പരിശീലനം പൂർത്തിയായ 62 ഡ്രൈവർമാർക്കും, വിവിധ കളക്ട്രേറ്റുകളിൽ കളക്ടർമാർ ആവശ്യപ്പെട്ട പ്രകാരം ജോലിക്ക് ഹാജരായ ഡ്രൈവർമാരും, മറ്റ് ജീവനക്കാർക്കും പുറമെ ടാങ്കർ ലോറികൾ പെയിന്റിം​ഗ് ഉൾപ്പെടെയുള്ള ജോലികളുമായി മെക്കാനിക്കൽ വിഭാ​ഗവും സജീവമായി.

സംസ്ഥാനത്ത് ഓക്സിജൻ എത്തിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ഇനോക്സ് കമ്പിനിയുടെ ടാങ്കർ പെയിന്റിം​ഗ് ചെയ്ത് നൽകുന്നതിന് വേണ്ടിയാണ് പാലക്കാട് കെഎസ്ആർടിസ് ​ഗ്യാരേജിൽ എത്തിച്ചത്. ഇതിനെ തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ പാലക്കാട് കെഎസ്ആർടിസി ​ഗ്യാരേജിലെ 4 പെയിന്റർമാരും , ഒരു ചാർജ് മാനും ജോലി ആരംഭിച്ചു. ശനിയാഴ്ച പുലർച്ചയോടെ തന്നെ പെയിന്റിം​ഗ് പൂർത്തിയാക്കി ടാങ്കർ തിരികെ നൽകാനാണ് ശ്രമം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button