30.6 C
Kottayam
Friday, June 19, 2026

കെഎസ്ആർടിസിയിൽ പണിമുടക്കില്ല; ഡ്യൂട്ടി പരിഷ്കരണത്തിനെതിരായ അനിശ്ചിതകാല സമരം പിൻവലിച്ച് ടിഡിഎസ്

Must read

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ടിഡിഎസ് പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. നാളെ മുതൽ പണിമുടക്ക് നടത്തുമെന്നായിരുന്നു കോൺഗ്രസ് അനുകൂല സംഘടന പ്രഖ്യാപിച്ചിരുന്നത്. പുതിയ ഡ്യൂട്ടി പരിഷ്കരണത്തിൽ പ്രതിഷേധിച്ചായിരുന്നു സമര പ്രഖ്യാപനം. സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കെഎസ്ആർടിസി മാനേജ്മെൻ്റും ഗതാഗത മന്ത്രിയും വ്യക്തമാക്കിയിരുന്നു. ഡയസ്നോൺ അടക്കം പ്രഖ്യാപിച്ച് സമരത്തെ നേരിടാനുള്ള നടപടികളുമായി മാനേജ്മെൻ്റ് മുന്നോട്ട് പോകുന്നതിടയാണ് ടിഡിഎഫ് പിൻമാറിയത്.

മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ജീവനക്കാർക്ക് പുതിയ ഡ്യൂട്ടി സമ്പ്രദായം കൊണ്ട് ബുദ്ധിമുട്ടുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത്   പരിശോധിച്ച് ആറ് മാസത്തിനകം വേണ്ട മാറ്റം വരുത്താമെന്ന് ഉറപ്പ് നൽകിയതാണെന്ന് കെഎസ്ആർടിസി നേരത്തെ പറഞ്ഞിരുന്നു. അന്ന് യോ​ഗത്തിൽ പങ്കെടുത്ത് എല്ലാം സമ്മതിച്ച ശേഷമാണ് പുറത്തിറങ്ങി സമരം പ്രഖ്യാപിച്ച് നോട്ടീസ് നൽകിയത്.

- Advertisement -

കെഎസ്ആർടിസിയിൽ ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരോടും, ഈ സ്ഥാപനത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്ന യാത്രക്കാരോടുമുള്ള വെല്ലുവിളിയായിട്ടാണ് ഇതിനെ കാണുന്നതെന്ന് മാനേജ്മെന്റ് പറഞ്ഞു. അതിനാൽ ഈ സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൻ ബാധകമാക്കുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.

- Advertisement -

ഒക്ടോബർ 5 തീയതിക്ക് മുൻപായി സർക്കാർ സഹായത്തോടെ തന്നെ ശമ്പളം നൽകാനാണ് നിലവിൽ മാനേജ്മെന്റിന്റ് തീരുമാനം. എന്നാൽ, സമരത്തിൽ പങ്കെടുക്കുന്ന ഒരു ജീവനക്കാരനും സെപ്തംബർ മാസത്തെ ശമ്പളം നൽകില്ലെന്നായിരുന്നു കെഎസ്ആർടിസി മാനേജ്മെന്‍റെ മുന്നറിയിപ്പ്.

സമരം രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രതികരണം. 8 മണിക്കൂർ ഡ്യൂട്ടിയെ സംബന്ധിച്ച് ചിലർ തെറ്റിദ്ധാരണ പരത്തുന്നുവെന്നും മന്ത്രി പറഞ്ഞു. യൂണിയൻ നേതാവിന്‍റെ സമ്മർദ്ദത്തിന് വഴങ്ങി ആരെങ്കിലും സമരം നടത്തിയാൽ അവരെ സഹായിക്കാൻ യൂണിയന് കഴിയില്ലെന്നും മാനേജ്മെന്റ് പ്രഖ്യാപിച്ച ഡയസ്നോൺ സർക്കാർ മുമ്പും അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്രീ-സ്‌കൂളിന്റെ ഗേറ്റ് തുറന്നുകിടന്നു; കുട്ടി ഓടിയെത്തിയത് റോഡിലേക്ക്; രക്ഷകരായി ലോറി ജീവനക്കാർ

ആലുവ: പ്രീ-സ്‌കൂളിന്റെ തുറന്നുകിടന്ന ഗേറ്റിലൂടെ പുറത്തിറങ്ങി തിരക്കേറിയ റോഡിലേക്ക് ഓടിയെത്തിയ രണ്ടര വയസ്സുകാരനെ അപകടത്തിൽപ്പെടാതെ രക്ഷിച്ചു. ആലുവ-എടയപ്പുറം റോഡിൽ രാവിലെ 10.30-ന് ആയിരുന്നു സംഭവം.മിനി ലോറി ഡ്രൈവറുടെ ജാഗ്രതയാണ് ദുരന്തം ഒഴിവാക്കിയത്. തോട്ടുമുഖത്തു...

കളി കാര്യമായി! ഖത്തർ താരത്തിന്റെ ഫൗൾ; കാനഡയുടെ ഇസ്മായെൽ കോനെയ്ക്ക് ഗുരുതര പരിക്ക്, കാലൊടിഞ്ഞു?

വാൻകൂവർ: ലോകകപ്പിൽ ഗ്രൂപ്പ് ബിയിലെ കാനഡ - ഖത്തർ മത്സരത്തിനിടെ കനേഡിയൻ താരം ഇസ്മായെൽ കോനെയ്ക്ക് ഗുരുതര പരിക്ക്. താരത്തിന്റെ ഇടതു കാലിന് ഒടിവ് സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. മത്സരത്തിന്റെ 50-ാം മിനിറ്റിൽ ഖത്തർ...

വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; മുൻതൂക്കം വികസനപദ്ധതികൾക്ക്, അതിവേഗ റെയിൽപ്പാതയ്ക്ക് സാധ്യത

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് വെള്ളിയാഴ്ച രാവിലെ ഒൻപതുമണിക്ക്. സദ്ഭരണവും സഹാനുഭൂതിയും മുഖമുദ്രയാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിക്കുന്ന ആദ്യബജറ്റിൽ വികസനപദ്ധതികൾക്കാകും മുൻതൂക്കം. തുറമുഖ കേന്ദ്രികരണ വികസനത്തിനാകും ഊന്നൽ. പരന്ന...

എന്നാലേ എന്നോട് പറ….! മോദി-മെലോണി കൂടിക്കാഴ്ചയും ജയ്ശങ്കറിന്റെ പുഞ്ചിരിയും, സോഷ്യൽ മീഡിയയിൽ കൊടുമ്പിരി കൊണ്ട ചർച്ച

ന്യൂഡൽഹി: ഫ്രാൻസിൽ നടന്ന 2026-ലെ ജി7 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിൽ നടന്ന സൗഹൃദ സംഭാഷണവും അതിനെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകളും ആഘോഷമാക്കുകയാണ് നെറ്റിസൺസ്. അവരുടെ...

നിവിൻ പോളിയുമായുള്ള സാമ്പത്തിക തർക്കം: നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ ഹർജി കോടതി തള്ളി; സിവിൽ നടപടികളുമായി മുന്നോട്ട് പോകാം

കൊച്ചി: സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രമുഖ നടൻ നിവിൻ പോളിയുമായുള്ള കടുത്ത സാമ്പത്തിക തർക്കത്തിൽ പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന് കോടതിയിൽ നിന്നും വലിയ തിരിച്ചടി നേരിടേണ്ടി വന്നിരിക്കുകയാണ്. 'രാമചന്ദ്ര ബോസ് ആൻഡ്...

Popular this week