തിരുവനന്തപുരം; സർക്കാർ പുതുക്കി നിശ്ചയിച്ച തരത്തിലുള്ള ഫെയർ റിവിഷൻ നടപടികൾ കെഎസ്ആർടിസി പൂർത്തിയാക്കി. 2022 മെയ് 1 മുതൽ സംസ്ഥാനത്ത് സ്റ്റേജ് കാര്യേജ് ബസ് നിരക്ക് പുതുക്കി ഏപ്രിൽ 30 ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് സർക്കാർ ഉത്തരവാകുകയും അത് നടപ്പിൽ വരുത്തുകയും ചെയ്തിരുന്നു.
ഉത്തരവ് ലഭിക്കുന്നതിന് മുൻപ് തന്നെ ഫെയർ റിവിഷന് വേണ്ട എല്ലാ തയ്യാറെടുപ്പുകളും കെഎസ്ആർടിസി പൂർത്തിയാക്കിയിരുന്നു.
ഇത് പ്രകാരം കെഎസ്ആർടിസി മുഴുവൻ ഓർഡിനറി ബസ്സുകളുടെയും ഫെയർ അതേ ദിവസം തന്നെ യൂണിറ്റ് തലങ്ങളിൽ പുതുക്കി മെയ് 1 ന് തന്നെ പ്രാബല്യത്തിൽ വരുത്തിയിരുന്നു. ഇപ്പോൾ സൂപ്പർ ക്ലാസ് അടക്കം മുഴുവൻ സർവ്വീസിലും ഫെയർ റിവിഷൻ നടപ്പിലാക്കി.
മുൻപ് ഓർഡിനറി ഒഴികെയുള്ള മറ്റ് എല്ലാ സർവ്വിസുകൾക്കും വ്യവസ്ഥാപിത രീതിയിൽ ഉള്ള ഫെയർ സ്റ്റേജുകൾക്കനുസൃതമായി ഫെയർ ടേബിൾ തയ്യാറാക്കി പ്രത്യേകമായി യൂണിറ്റുകൾക്ക് നൽകുകയാണ് ചെയ്ത് വന്നിരുന്നത്. ഇതിനും ഏതാണ്ട് രണ്ടാഴ്ച്ചയിലധികം സമയം എടുക്കാറുണ്ട്. കൂടാതെ ബൈ റൂട്ടുകളിൽ മാസങ്ങളോളം നീളുന്ന അനോമലി തീർക്കൽ പ്രക്രിയയും നടക്കാറുണ്ട്.
ഇത് കാലഹരണപ്പെട്ടതും അശാസ്ത്രീയവും ആയതിനാൽ നിലവിലെ ഫെയർ റിവിഷൻ ഉത്തരവിൽ ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ ഓർഡിനറി ഒഴികെ കെ.എസ് ആർ.ടി.സി ഓപ്പറേറ്റ് ചെയ്യുന്ന ഫാസ്റ്റ് മുതൽ മുകളിലേക്കുള്ള എല്ലാ സൂപ്പർ ക്ലാസ് ബസ്സുകളുടെയും ഫെയർ സ്റ്റേജുകൾ സംസ്ഥാനത്തെ മുഴുവൻ റൂട്ടുകളിലും കൃത്യമായി നിശ്ചയിച്ച് പുനക്രമീകരണം നടത്തണം എന്നു നിഷ്കർഷിക്കുകയും അനാവശ്യമായി ജനങ്ങളിൽ നിന്നും അമിത ചാർജ് ഈടാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രിയും സി.എം. ഡി.യും കർശന നിർദ്ദേശം നൽകുകയും ചെയ്തത് പരിഗണിച്ച്
സാധാരണ വർഷങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഓരോ ക്ലാസിനും അനുസരിച്ച് ദൂര പരിധിയും സ്ഥലത്തിന്റെ പ്രാധാന്യവും സ്റ്റോപ്പുകളും കണക്കാക്കി എല്ലാ റൂട്ടിലും ഓർഡിനറി ഫെയർ സ്റ്റേജ് അടിസ്ഥാനമാക്കി ഫെയർ സ്റ്റേജുകൾ നിർണ്ണയിക്കുകയും ഓരോ റൂട്ടിന്റെയും ഫെയർ ടേബിളുകൾ കൃത്യത വരുത്തി തയ്യാറാക്കുകയാണ് ചെയ്തിരിക്കുന്നത്.
ഇത്തരത്തിൽ കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നും നടത്തുന്ന ഒരേ സർവ്വിസിന് തന്നെ വിവിധ റൂട്ടുകളിലൂടെ ഓപ്പറ്റേറ്റ് ചെയ്യുന്ന ട്രിപ്പുകൾ ഉള്ളതിനാൽ അത്രയും റൂട്ടുകളിലൂടെയും ഡീവിയേറ്റഡ് റൂട്ടുകളിലൂടെയും പോകുന്നതനുസരിച്ചുള്ള അത്രയും എണ്ണം ഫെയർ ടേബിളുകൾ മാന്വൽ ആയി തയ്യാറാക്കേണ്ടതായി വന്നു.
ഇതിൽ എൻ.എച്ച്, എം.സി, റോഡ് എന്നിവക്ക് പ്രാധാന്യം നൽകി ആദ്യ ആഴ്ച്ച തന്നെ പ്രധാന റൂട്ടുകൾ തയ്യാറാക്കി ഡിപ്പോകൾക്ക് നൽകുകയും യൂണിറ്റുകൾ ഇ.ടി.എം ൽ റൺ ചെയ്ത് ഉപയോഗയോഗ്യമാവുകയും ചെയ്തു കഴിഞ്ഞിരുന്നു.
തുടർന്ന് ഇത്തരം പ്രധാന റൂട്ടുകളിൽ എത്തുന്നതും കൂടുതൽ പ്രാധാന്യമേറിയതുമായ റൂട്ടുകൾ കൂടുതൽ പ്രത്യേകം പരിഗണിച്ച് ഫെയർ ടേബിളുകൾ യൂണിറ്റുകളിൽ നിന്നും മുൻഗണനാ അടിസ്ഥാനത്തിൽ ലഭ്യമാക്കി നൽകുകയും ഏതാണ്ട് രണ്ടാഴ്ച്ച സമയം കൊണ്ട് മുഴുവൻ റൂട്ടുകളും റീമാപ്പ് ചെയ്ത് സ്റ്റേജുകൾ ഫിക്സ് നൽകുന്ന ജോലി പൂർത്തിയാക്കിയത്.
ഇതിനായി 15 ൽ അധികം ജീവനകാരും സൂപ്പർവൈസർമാരും ഓഫീസർമാരും മാറി മാറി രാവും പകലും വ്യത്യാസമില്ലാതെ ചീഫ് ഓഫീസിലും ( ടൈം ടേബിൾ സെൽ, ഐ.ടി. സെൽ ) ഇത് കൂടാതെ എല്ലാ യൂണിറ്റുകളിലും ജീവനക്കാർ രാപകലില്ലാതെ അവധി ദിവസങ്ങൾ പോലും ജോലി ചെയ്താണ് അത്യന്തം ശ്രമകരവും അതീവ ശ്രദ്ധ വേണ്ടതുമായ പ്രസ്തുത ജോലി പൂർത്തിയാക്കിയത്. ഇത്തരത്തിൽ എല്ലാ റൂട്ടുകളിലും ഫെയർ റിവിഷൻ നടപടികൾ പൂർത്തിയായിട്ടുണ്ട്.
അത്യന്തം ജനോപകാരപ്രദവും ശാസ്ത്രീയവുമായതുമായ ഈ സംവിധാനം മറ്റു സംസ്ഥാനങ്ങളിൽ നടന്ന് വരുന്നതുമാണ്. ഇത് കുറ്റമറ്റ രീതിയിൽ തയ്യാറാക്കി നൽകിയത് ഇനി സോഫ്റ്റ് വെയറിന്റെ സഹായത്തേടെ റൺ ചെയ്ത് ഇലക്ട്രോണിക് റൂട്ട് മാപ്പിംഗ് ചെയ്തു കഴിഞ്ഞാൽ വരും വർഷങ്ങളിലെ ഫെയർ റിവിഷൻ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ നടപ്പിലാക്കുവാൻ കഴിയുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട് എന്നത് ഏറ്റവും വലിയ നേട്ടമാണ്.
ഓൺലൈൻ റിസർവ്വേഷനിലും പുതിയ സംവിധാനം നടപ്പായതിനാൽ ഓട്ടോമാറ്റിക്ക് ഫെയർ ഫിക്സേഷൻ നടപ്പിലാക്കുവാൻ കഴിയുകയും ഫെയർ അനോമലികൾ ഏതാണ്ട് പൂർണ്ണമായും ഇല്ലാതാവുകയും ചെയ്തിട്ടുണ്ട്.
ആയതിനാൽ വളരെ കൃത്യതയോടെയും ശ്രമകരമായും നടക്കുന്ന ഈ ജോലികൾക്ക് എടുക്കുന്ന കാലതാമസം ഒഴിവാക്കാനാകാത്തതും ഫെയർ റിവിഷൻ ഉത്തരവ് വന്ന് കഴിഞ്ഞ് മാത്രം ആരംഭിക്കുവാൻ കഴിയുന്നതുമാണ്.
കൂടുതൽ നോൺ സ്റ്റോപ്പ്, ലിമിറ്റഡ് സ്റ്റോപ്പ് അടക്കം സൂപ്പർ ക്ലാസ് ബസ്സുകൾ വേഗത്തിൽ ആരംഭിക്കുന്നതിനും യാത്രക്കാർക്ക് മെച്ചപ്പെട്ട സേവനവും KSRTC ക്ക് മെച്ചപ്പെട്ട വരുമാനവും ലഭിക്കുന്നതിനും വേണ്ടി നടത്തിയ പരിശ്രമമാണ് ഫലപ്രാപ്തിയിൽ എത്തിയിരിക്കുന്നത്.
പുതിയ ഫെയർ റിവിഷന്റെ പ്രത്യേകതകൾ
- പൊതു ജനങ്ങൾക്ക് യാത്രാ നിരക്ക് കൂടിയ ക്ലാസിൽ പോലും പുതിയ സ്റ്റേജ് വന്നതിനാൽ ചാർജ് കുറയുന്ന നവ്യാനുഭവം ചരിത്രത്തിൽ ആദ്യമായി ഉണ്ടായി.
- കെഎസ്ആർടിസി സൂപ്പർ ക്ലാസ് ബസ്സുകളിൽ ചാർജ്ജ് കുറയുകയും ഇത്തരത്തിൽ താങ്ങാനാവുന്നതും ന്യായമായതുമായ ഫെയർ നിലവിൽ വന്നതിനാലും യാത്രക്കാരുടെ എണ്ണം വർദ്ധിച്ച് കളക്ഷൻ വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
- സൂപ്പർ എക്സ്പ്രസ് മുതൽ മുകളിലേക്കുള്ള എല്ലാ ക്ലാസ് സർവ്വിസിലും ഫെയർ മൊത്തത്തിൽ കുറഞ്ഞതിനാൽ യാത്രക്കാരുടെ എണ്ണം വർദ്ധിക്കും എന്ന് പ്രതീക്ഷിക്കുന്നു.
- ലോവർ ക്ലാസ് ബസ്സുകളിൽ യാത്രചെയ്യുന്ന യാത്രക്കാർ സൂപ്പർ ക്ലാസ് ബസ്സുകളെ ആശ്രയിക്കുകയും കാലിയായി ഓടുന്ന ട്രിപ്പുകളിലും വരുമാന വർദ്ധനവ് പ്രതീക്ഷിക്കുകയും ചെയ്യുന്നു..
- പ്രത്യേക യാത്രാ ദൂരമോ, കൃത്യമായ മാനദണ്ഡമോ ഇല്ലാതെ പലപ്പോഴായി അവിടവിടെയായി അനുവദിക്കപ്പെട്ടിട്ടുള്ള ഫെയർ സ്റ്റേജുകൾ അടിസ്ഥാനമാക്കി ഫെയർ നിർണ്ണയിച്ചിരുന്നതിനാൽ ഫെയർ റിവിഷൻ ഒരിക്കലും നാങ്കേതിക വിദ്യയുടെ സഹായത്താൽ സിസ്റ്റം ജനറേറ്റഡ് ആയി കണക്കാക്കാൻ കഴിയാതെ വരിക എന്ന പ്രശ്നം പരിഹരിക്കപ്പെടുന്നു.
- ധാരാളം ഫെയർ അനോമലികൾ പരാതി തീർക്കാനാകാതെയും പരിഹരിക്കപ്പെടാനാകാതെയും കിടക്കുകയും പൊതുജന പരാതികൾ ഏറിവരികയും പരിഹരിക്കാനാകാതെ കാലങ്ങളായി കിടക്കുകയും ചെയ്തത് പരിഹരിക്കപ്പെടുന്നു.
- മറ്റെല്ലാ സംസ്ഥാനങ്ങളിലും ഓർഡിനറി ഫെയർ സ്റ്റേജ് ബേസ് ആക്കി നിശ്ചിത മാനദണ്ഡത്തിൽ ഫെയർ സ്റ്റേജുകൾ നിശ്ചയിക്കുകയാണ് ചെയ്തു വരുന്നത്. ഇത് കേരളത്തിലും നടപ്പിലാകുന്നു.
- സ്റ്റോഫ്റ്റ്വെയറിന്റെ സഹായത്തോടെ മിനുട്ടുകൾക്കുള്ളിൽ ഫെയർ റിവിഷൻ നടപ്പാക്കുക പുതിയ ഷെഡ്യൂൾ തയ്യാറാക്കുക. ഇവ ഇനി മുതൽ യൂണിറ്റ് തലത്തിൽ തന്നെ പൂർത്തിയാക്കുവാൻ കഴിയും.
- കേരളത്തിലെമ്പാടു മായി ഏതാണ്ട് 24000 ട്രിപ്പുകൾ ഉള്ളതിൽ എല്ലാ റൂട്ടുകളുടെയും ഓർഡിനറി ഫെയർ സ്റ്റേജുകൾ സിസ്ററത്തിൽ എന്റർ ചെയ്യുകയും ഇവ അനുസരിച്ച് റൂട്ട് ചാർട്ട് എടുക്കുകയും സർക്കാർ തീരുമാനപ്രകാരം നിലവിലെ സ്റ്റേജുകൾ നിലനിർത്തി അതിൽ നിന്നും കൃത്യമായ ദൂരവും സ്ഥലത്തിന്റെ പ്രാധാന്യവും കണക്കാക്കി ഫെയർ സ്റ്റേജുകൾ നിർണ്ണയിക്കുകയും ചെയ്തു. ആയതിനാൽ നിലവിലെ ഫെയർ റിവിഷൻ ജോലികൾ ഏറ്റവും ശാസ്ത്രിയമായും സമയബന്ധിതമായും പൂർത്തിയാക്കി പരാതികൾ ഒഴിവാക്കി ഏറ്റവും മെച്ചപ്പെട്ട ഫെയർ റിവിഷൻ പ്രാവർത്തികമാവുകയാണ് എന്നതാണ് യാഥാർത്ഥ്യം.
കൂടതെ ഇപ്പോൾ ഓപ്പറേറ്റ് ചെയ്യാത്തതും പുനരാരംഭിക്കേണ്ടതുമായ ഫെയർ ടേബിളുകൾ കൂടി ചെയ്ത് പൂർത്തിയാക്കി പ്രിസർവ്വ് ചെയ്യുന്ന ജോലിയും ഏതാണ്ട് പൂർത്തിയായിട്ടുണ്ട്.
ഫെയർ റിവിഷന് ശേഷം കുറഞ്ഞ ദിവസം കൊണ്ട് ഇത്രയും കഠിനമായ ജോലികൾ വേഗത്തിൽ ജോലികൾ തീർക്കുന്നതിന് പരിശ്രമിച്ച മുഴുവൻ ജീവനക്കാരുടെയും പ്രവർത്തനം ശ്ലാഘനീയമാണ്.
ഫെയർ റിവിഷൻ സംബന്ധിച്ചതും ഫെയർ സ്റ്റേജ് സംബന്ധിച്ചതുമായ അനോമലികൾ ഏതാണ്ട് പൂർണ്ണമായും പരിഹരിക്കുവാൻ കഴിഞ്ഞു എന്ന ചരിത്ര നേട്ടം കൂടി ഇതിനുണ്ട്.
ഇനി ഏതെങ്കിലും ബൈറൂട്ടിൽ എന്തെങ്കിലും പരാതി ബാക്കിയുണ്ടെങ്കിൽ തീർപ്പാക്കുന്നതിന് വേണ്ട ക്രമീകരണവും ചെയ്തിട്ടുണ്ട്. പൊതു ജനങ്ങൾക് താഴെപ്പറയുന്ന ഇമെയിൽ വിലാസങ്ങളിലോ 24×7 ഹെൽപ്പ് ലൈനിലോ ബന്ധപ്പെട്ട് പരാതികൾ അറിയിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്ലൈൻ – 0471-2463799
18005994011 എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.
മെയിൽ ഐഡി; [email protected]
[email protected]