ബ്ലേഡ് മാഫിയ അതിക്രമം വീണ്ടും;മർദനമേറ്റ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടർ മരിച്ചു

പാലക്കാട്: പലിശസംഘത്തിന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് കണ്ടക്ടര്‍ മരിച്ചു. പാലക്കാട് കുഴല്‍മന്ദം നടുത്തറ വീട്ടില്‍ കെ. മനോജ് ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.

ഈ മാസം ഒമ്പതിനായിരുന്നു സംഭവം. കൊടുവായൂരിലാണ് മനോജ് താമസിച്ചിരുന്നത്. അവിടെ വെച്ച് തന്നെയാണ് അദ്ദേഹത്തിന് പലിശസംഘത്തിന്റെ മര്‍ദനമേറ്റത്. പിറകില്‍ നിന്ന് ഒരാള്‍ അടിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. പലിശസംഘമാണ് അക്രമിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

മര്‍ദിച്ചവരുടെ പേര് വിവരങ്ങള്‍ വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്ന് പുതുനഗരം കുഴല്‍മന്ദം പോലീസ് അറിയിച്ചു. മനോജിന് കടബാധ്യതകള്‍ ഉണ്ടായിരുന്നുവെന്നും അത്തരം സംഘങ്ങള്‍ മനോജിനെ വേട്ടയാടാറുണ്ടായിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News