24 C
Kottayam
Sunday, June 7, 2026

കെഎസ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു :നിരവധി പേർക്ക് പരിക്ക്

Must read

പാലക്കാട്‌: ര​ണ്ട് കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റവ​രെ ആ​ദ്യം ത​ച്ച​മ്പാ​റ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ഇ​തി​ലെ നാ​ലു പേ​രെ മ​ണ്ണാ​ർ​ക്കാ​ട് വ​ട്ട​മ്പല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ദേ​ശീ​യ​പാ​ത 966 തു​പ്പ​നാ​ട്, രാ​വി​ലെ പ​തി​നൊ​ന്ന് മ​ണി​ക്കാണ് അപകടം നടന്നത്. അ​ഞ്ചു പേ​രെ ത​ച്ച​മ്പാ​റ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്ക് ശേ​ഷം വി​ട്ട​യ​ച്ചു. സു​മേ​ഷ് (36), അ​ഞ്ജ​ലി (25), അ​നു​ഷ (21), ഷി​ജു (36), റം​ല (55), ഇ​ള​ങ്കോ (56), സു​മ​തി (60), ഗ്രീ​ഷ്മ (22), ഫാ​ത്തി​മ ബീ​ബാ​ത്തു (25) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നും വ​രു​ന്ന കെഎസ്ആ​ർ​ടി​സി ബ​സും പാ​ല​ക്കാ​ട് നി​ന്നും വ​രു​ന്ന കെഎസ്ആ​ർ​ടി​സി ബ​സും ത​മ്മി​ൽ ഇടിച്ചാണ് അ​പ​ക​ടം നടന്നത്. പാ​ല​ക്കാട് നി​ന്നും വ​ന്ന ബ​സ് റോ​ഡി​ലെ കു​ഴി​ ഒ​ഴി​വാ​ക്കാൻ വെട്ടിച്ചതാണ് അ​പ​ക​ട​ത്തിന് ഇടയാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week