KeralaNews

പന്തളത്ത് കെ എസ് ആർ ടി സി ബസും ഡെലിവറി വാനും കൂട്ടിയിടിച്ച് രണ്ട് മരണം

പത്തനംതിട്ട: എംസി റോഡിൽ പന്തളത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. എം സി റോഡിൽ പന്തളം കുരമ്പാലയിലാണ് അപകടം നടന്നത്. കെ എസ് ആർ ടി സി ബസും ഡെലിവറി വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കിഴക്കമ്പലം സ്വദേശി  ജോൺസൺ മാത്യു (48) ആലുവ എടത്തല സ്വദേശി ശ്യാം വി എസ് (30) എന്നിവരാണ് മരിച്ചത്. മരിച്ച രണ്ട് പേരും വാനിൽ യാത്ര ചെയ്തവരാണ്. ബസ് യാത്രക്കാർക്കും അപകടത്തിൽ പരിക്കേറ്റു. മൃതദേഹങ്ങൾ അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button