കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ തീ പിടുത്തം. കോട്ടയം-കാസര്‍ഗോഡ് മിന്നല്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. കോഴിക്കോട് വടകരയിലാണ് അപകടം. തീപിടിച്ച് ടയര്‍ പൊട്ടുകയായിരുന്നു.
ബസിലെ യാത്രക്കാര്‍ സുരക്ഷിതരാണ്. മുപ്പതോളം യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ജീവനക്കാരുടെ സമയോചിതമായ ഇടപെടലില്‍ ആണ് വന്‍ ദുരന്തം ഒഴിവായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

