23.9 C
Kottayam
Thursday, June 4, 2026

വൈകി വന്ന ആ പത്ത് മിനുട്ട്..! ലണ്ടന്‍ വിമാനത്തില്‍ ചെക്ക് ഇന്‍ ചെയ്യാന്‍ ജീവനക്കാരോട് അപേക്ഷിച്ചെങ്കിലും അനുവദിച്ചില്ല; മരണത്തിന്റെ ആകാശ യാത്രയില്‍ നിന്നും ഭൂമി ചൗഹാനെ രക്ഷിച്ചത് അഹമ്മദാബാദിലെ ഗതാഗത കുരുക്ക്

Must read

അഹമ്മദാബാദ്: ആകാശത്ത് തീ ഗോളമായി മാറിയ ആ വിമാനത്തില്‍ ഭൂമി ചൗഹാനും ഉണ്ടാകേണ്ടതായിരുന്നു. ലണ്ടനിലുള്ള ഭര്‍ത്താവിന് അടുത്തേക്ക് പോകാന്‍ ഭൂമി ഓടി കിതച്ച് വിമാനത്താവളത്തില്‍ എത്തിയെങ്കിലും പത്ത് മിനറ്റ് വൈകിയിരുന്നു. ഈ പത്ത് മിനിറ്റാണ് ഭൂമിയുടെ ജീവന്‍ കാത്തത്. താമസിച്ച് എത്തിയതിനാല്‍ ചെക്ക് ഇന്‍ ചെയ്യാന്‍ ജീവനക്കാര്‍ അനുവദിച്ചില്ല. വളരെ സങ്കടത്തോടെയാണ് ഭൂമി തിരികെ പോയത്. എന്നാല്‍ തൊട്ടുപിന്നാലെ വിമാന ദുരന്തം അറിഞ്ഞ ഭൂമി നടുങ്ങി വിറച്ച് പോയി. ജീവന്‍ തിരികെ കിട്ടിയ സന്തോഷത്തിലാണെങ്കിലും ആ നടുക്കത്തില്‍ നിന്നും മാറാന്‍ ഭൂമിക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

അഹമ്മദാബാദിലെ ഗതാഗത കുരുക്കില്‍ പെട്ട് പത്ത് മിനിട്ട് വൈകിയതിനാലാണ് ഭൂമി ചൗഹാന് വിമാനം നഷ്ടപ്പെട്ടത്. അഹമ്മദാബാദിലെ ട്രാഫിക് ജാമില്‍ കുടുങ്ങിയ ആ 10 മിനിറ്റാണ് ഭൂമി ചൗഹാന്റെ പുനര്‍ജന്മത്തിന് കാരണം. വിമാന ദുരന്തം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടെങ്കിലും ശരീരമാകെ ഇപ്പോഴും വിറയ്ക്കുകയാണെന്ന് ഭൂമി പറയുന്നു. സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. മനസ്സ് ശൂന്യമായത് പോലെ.

ആ ട്രാഫിക് ജാമില്‍ക്കുടുങ്ങിയില്ലായിരുന്നെങ്കില്‍ താനും ജീവനോടെ ഉണ്ടാകുമായിരുന്നില്ല. വിമാനം നഷ്ടമായപ്പോള്‍ വിഷമിച്ചെങ്കിലും ജീവനും ജീവിതവും തിരികെ കിട്ടിയ ആശ്വാസത്തിലാണ് ഇവര്‍. ലണ്ടനിലേക്കുള്ള യാത്രക്കാരുടെ പട്ടികയില്‍ ഭൂമിയുടെപേരുമുണ്ടായിരുന്നു. ഭര്‍ത്താവിനൊപ്പം ലണ്ടനില്‍ സ്ഥിരതാമസമാക്കിയ ഭൂമി രണ്ട് വര്‍ഷത്തിന് ശേഷം അവധിആഘോഷിക്കാന്‍ ഇന്ത്യയില്‍ എത്തിയതായിരുന്നു.

ഇന്നലെ പറന്നുയര്‍ന്ന് ഒരു തീഗോളമായി മാറിയ വിമാനത്തില്‍ കയറാന്‍ പുറപ്പെട്ടെങ്കിലും അഹമ്മദാബാദിലെ കനത്ത ട്രാഫിക് ജാമില്‍ക്കുടുങ്ങി ഭൂമിക്ക് സമയത്തെത്താന്‍ കഴിഞ്ഞില്ല. 10 മിനിറ്റ് താമസിച്ചു. വിമാനത്താവള അധികൃതരോട് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഉച്ചയ്ക്ക് ഒന്നരയോടെ വിമാനത്താവളത്തില്‍ നിന്ന് മടങ്ങി. അതുമാത്രമാണ് ഭൂമിയുടെ ഓര്‍മയിലുള്ളത്. പിന്നീട് കേട്ട വന്‍ സ്‌ഫോടനശബ്ദത്തില്‍ ഭൂമിയും നടുങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

Popular this week