25.6 C
Kottayam
Thursday, June 4, 2026

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആർടിസി

Must read

ആലപ്പുഴ: കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ അന്തസ്സംസ്ഥാന യാത്രയ്ക്കായി തയ്യാറെടുക്കുന്നു. സഞ്ചാരികളുടെ ഇഷ്ടയിടമായ ഗോവയിലേക്കുള്ള യാത്രയാണു പ്രധാനം. മൂന്നു രാത്രിയും രണ്ടു പകലുമായുള്ള യാത്രയാണിത്. ‌ഗോവയിലെ ബീച്ചുകളും ചരിത്രസ്മാരകങ്ങളും ‍രാത്രിജീവിതവും ഗോവൻ ഭക്ഷണവും ആസ്വദിക്കാവുന്ന തരത്തിലാണ് ആസൂത്രണം.

കാസർകോടുവരെ കെ.എസ്.ആർ.ടി.സി. ബസിലും അവിടെനിന്ന് ഗോവവരെ സ്വകാര്യ ആഡംബര എ.സി. ബസിലുമാകും യാത്ര. താമസത്തിനു മികച്ച ഹോട്ടലുകളാകും.കേരള ടൂറിസം ഡിവലപ്മെന്റ് കോപ്പറേറ്റീവ് സൊസൈറ്റി(കെ.ടി.ഡി.എസ്.)യുമായി ചേർന്നാണു പദ്ധതി. യാത്രാനിരക്കു തീരുമാനിച്ചിട്ടില്ല. എല്ലാ ഡിപ്പോകളിൽനിന്നും യാത്രയുണ്ടാകും.

- Advertisement -

ഊട്ടി, കൊടൈക്കനാൽ, രാമേശ്വരം, വേളാങ്കണ്ണി, മേഘമലൈ, പളനി, കന്യാകുമാരി എന്നിവിടങ്ങളിലേക്കും യാത്ര യൊരുക്കുന്നുണ്ട്. അവധിക്കാലത്ത് ഒട്ടേറെ പുതിയ യാത്രകളും ബജറ്റ് ടൂറിസം സെൽ ഒരുക്കുന്നുണ്ട്.ഏപ്രിൽ ഒന്നുമുതൽ ആലപ്പുഴയിൽ തുടങ്ങുന്ന സീ ആലപ്പുഴ യാത്രയെക്കുറിച്ച് ഏറെ അന്വേഷണമെത്തുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ഈ മാതൃകയിൽ സീ അഷ്ടമുടി യാത്ര കൊല്ലത്തുണ്ടാകും.

- Advertisement -

യാത്രയുടെ പ്രധാന സവിശേഷതകൾ:

  • ഗോവ പാക്കേജ്: മൂന്ന് രാത്രിയും രണ്ട് പകലും നീളുന്ന യാത്ര. ഗോവൻ ഭക്ഷണവും ബീച്ചുകളും ചരിത്ര സ്മാരകങ്ങളും ആസ്വദിക്കാൻ അവസരമുണ്ടാകും.
  • യാത്രാ സൗകര്യം: കേരളത്തിനുള്ളിൽ കെ.എസ്.ആർ.ടി.സി ബസിലും കാസർകോട് മുതൽ ഗോവ വരെ സ്വകാര്യ ആഡംബര എ.സി. ബസിലുമായിരിക്കും യാത്ര.
  • താമസം: കേരള ടൂറിസം ഡിവലപ്മെന്റ് കോപ്പറേറ്റീവ് സൊസൈറ്റി (KTDS)-യുമായി സഹകരിച്ച് മികച്ച ഹോട്ടലുകളിലായിരിക്കും താമസമൊരുക്കുക.
  • മറ്റ് പ്രധാന കേന്ദ്രങ്ങൾ: ഊട്ടി, കൊടൈക്കനാൽ, രാമേശ്വരം, വേളാങ്കണ്ണി, മേഘമലൈ, പളനി, കന്യാകുമാരി എന്നിവിടങ്ങളിലേക്കും പ്രത്യേക പാക്കേജുകൾ നിലവിലുണ്ട്.
  • പുതിയ പദ്ധതികൾ: * സീ ആലപ്പുഴ: ഏപ്രിൽ 1 മുതൽ ആലപ്പുഴയിൽ ആരംഭിക്കുന്നു.
    • സീ അഷ്ടമുടി: കൊല്ലം കേന്ദ്രീകരിച്ച് ഉടൻ ആരംഭിക്കും.

യാത്രക്കാർ ശ്രദ്ധിക്കാൻ: യാത്രാ നിരക്കുകൾ നിലവിൽ തീരുമാനിച്ചിട്ടില്ല. ഓരോ ഡിപ്പോകളിൽ നിന്നും യാത്രകൾ ക്രമീകരിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി അടുത്തുള്ള കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെടാവുന്നതാണ്.

English Summary: The KSRTC Budget Tourism Cell is expanding its horizon by launching interstate tour packages, with Goa being the major highlight. The planned 3-night and 2-day trip will cover Goa’s beaches, historical monuments, and nightlife. The journey involves a KSRTC bus ride to Kasaragod, followed by a private luxury AC bus to Goa, with premium hotel accommodations provided in collaboration with KTDS. While the exact fare is yet to be finalized, the service will be available from all depots. Additionally, packages to Ooty, Kodaikanal, Rameshwaram, and Velankanni are also being organized for the upcoming vacation season.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്;20 എം.പിമാര്‍ ബി.ജെ.പിയിലേക്ക്‌

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ബംഗാൾ നിയമസഭയിൽ ഭരണകക്ഷിയെ പൂർണ്ണമായി പിടിച്ചുലച്ച കടുത്ത രാഷ്ട്രീയ തർക്കങ്ങൾ ഉടൻ...

Popular this week