31.7 C
Kottayam
Saturday, May 18, 2024

രണ്ടു വയസുകാരന് കലശലായ മൂത്രശങ്ക; വാവിട്ട് കരഞ്ഞിട്ടും ഗൗനിക്കാതെ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍; പിന്നീട് സംഭവിച്ചത്

Must read

കോട്ടയം: കെ.എസ്.ആര്‍.ടി.സിയ്ക്ക് നാണക്കേടുണ്ടാക്കുന്ന മറ്റൊരു സംഭവം കൂടി. കുമളിയില്‍ നിന്നു എറണാകുളത്തേക്ക് പോകാന്‍ ബസില്‍ കയറിയ രണ്ടു വയസുകാരനും മുത്തച്ഛനുമാണ് കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടേയും കണ്ടക്ടറുടേയും ധാര്‍ഷ്ട്യത്തിന് മുന്നില്‍ ദുരനുഭവം ഉണ്ടായിരിക്കുന്നത്. കോട്ടയം എറണാകുളം റൂട്ടില്‍ ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. യാത്രാമധ്യേ കടുത്തുരുത്തിയില്‍ എത്തിയപ്പോള്‍ കുട്ടിക്ക് മൂത്രശങ്കയുണ്ടാകുകയും മുത്തച്ഛന്‍ ഇക്കാര്യം കണ്ടക്ടറെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം ഗൗനിക്കാതെ കണ്ടക്ടര്‍ മറുപടിയൊന്നും പറഞ്ഞില്ല. ഒടുവില്‍ മൂത്രശങ്ക കശലായതോടെ കുട്ടി വാവിട്ട് കരച്ചില്‍ തുടങ്ങി.

ഇതോടെ ഇവരുടെ ഒപ്പം സീറ്റിലുണ്ടായിരുന്ന ഒരു യുവാവ് കാര്യം തിരക്കുകയും കണ്ടക്ടറോട് ബസ് നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതൊന്നും കേട്ട ഭാവം കാണിക്കാതെ കണ്ടക്ടര്‍ ഒന്നും മിണ്ടിയില്ല. ഒടുവില്‍ ബസിലുള്ളവര്‍ സംഭവം അറിഞ്ഞതോടെ ബസ് നിര്‍ത്തുവാന്‍ കണ്ടക്ടറോടും ഡ്രൈവറോടും ആവശ്യപ്പെട്ടെങ്കിലും നിര്‍ത്തിയില്ല. പിന്നീട് ബസ് ആപ്പഞ്ചിറയില്‍ യാത്രക്കാരെ ഇറക്കാനാണ് ബസ് നിര്‍ത്തിയത്.

യാത്രക്കാര്‍ ഇറങ്ങുന്നതിനോടൊപ്പം തന്നെ കുട്ടിയുമായി മുത്തച്ഛനും ഇറങ്ങി. കൂട്ടി മൂത്രമൊഴിച്ച ശേഷം ബസ് പുറപ്പെട്ടാല്‍ മതിയെന്ന് യാത്രക്കാര്‍ പറഞ്ഞതോടെ സംഭവ സ്ഥലത്തെ ഓട്ടോക്കാരും നാട്ടുകാരും ഇടപെട്ടു. ഒടുവില്‍ കൂട്ടി മൂത്രമൊഴിച്ച ശേഷം മുത്തച്ഛനോടൊപ്പം തിരികെ ബസില്‍ കയറിയ ശേഷമാണ് എറണാകുളത്തേക്ക് പുറപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week