KeralaNews

ഇടത് സംഘടനാ നേതാവിന് സസ്പെന്‍ഷന്‍; കെ.എസ്.ഇ.ബിയില്‍ പോര് മുറുകുന്നു

തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിസന്റ് എംജി സുരേഷ് കുമാറിന് സസ്‌പെന്‍ഷന്‍. ബോര്‍ഡിനെതിരെ സമരം ചെയ്തതിനാണ് നടപടി. കെഎസ്ഇബിയിലെ ഇടത് സംഘടനാ നേതാവായ സുരേഷ് കുമാറിനെയാണ് ചെയര്‍മാന്‍ ബി അശോക് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. നേരത്തെ തന്നെ ചെയര്‍മാനും കെഎസ്ഇബി ഓഫീസേര്‍സ് അസോസിയേഷനും തമ്മില്‍ ഭിന്നത രൂക്ഷമായിരുന്നു.

രണ്ടു ദിവസം പണിമുടക്ക് നടത്തുകയും ഇന്നലെ സമരത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തതിനാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. എന്നാല്‍ തങ്ങള്‍ ജനാധിപത്യപരമായാണ് പ്രതിഷേധിച്ചതെന്നും നടപടിയെടുത്ത് സമരം അവസാനിപ്പിക്കാമെന്ന് കരുതേണ്ട എന്നും സുരേഷ് കുമാര്‍ പറഞ്ഞു. ബോര്‍ഡ് ചെയര്‍മാന് അഴിമതി നടത്താന്‍ കഴിയാത്തതിനാലാണ് ഇത്തരത്തിലൊരു നടപടി. കെഎസ്ഇബി ജീവനക്കാരും പ്രതിഷേധത്തിന് ഇറങ്ങുമെന്നും സുരേഷ്‌കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം എംജി സുരേഷ് കുമാറിന്റെ സസ്പെന്‍ഷന്‍ ഉത്തരവ് ശരിവച്ച് മന്ത്രി കെ കൃഷ്ണന്‍കുട്ടി രംഗത്തെത്തി. ആരായാലും ചട്ടവും നിയമവും നിയമവും പാലിച്ചേ മുന്നോട്ടുപോകാനാകു. സസ്പെന്‍ഷന്‍ ഉത്തരവിനെ കുറിച്ച് അിയില്ലെന്നും സ്വഭാവികമായ നടപടി ഉണ്ടായിട്ടുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ജീവനക്കാരുടെ പ്രതിഷേധത്തിനെതിരെ ഡയസ്നോണ്‍ ഏര്‍പ്പെടുത്തിയത് പരിശോധിക്കും. ഇത് സംബന്ധിച്ച് ചെയര്‍മാന് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button