ലോഡ്ജിലെത്തിച്ച് മയക്കുമരുന്നും മദ്യവും നല്‍കി അബോധാവസ്ഥയിലാക്കി പീഡിപ്പിച്ചു, തുടര്‍ന്ന് വാടക വീട്ടിലെത്തിച്ച് നിരന്തരം പീഡനത്തിന് ഇരയാക്കി; കെ.എസ്.ഇ.ബി താത്കാലിക ജീവനക്കാരനെതിരെ പരാതിയുമായി വീട്ടമ്മ

കൊല്ലം: കെ.എസ്.ഇ.ബിയിലെ താത്കാലിക ജീവനക്കാരന്‍ യുവതിയെ ലോഡ്ജില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. കൊല്ലം കരവാളൂര്‍ കെ.എസ്.ഇ.ബി സെക്ഷനിലെ താല്‍ക്കാലിക ജീവനക്കാരനെതിരെ ആണ് കൊട്ടാരക്കര സ്വദേശിയും വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ യുവതി പുനലൂര്‍ ഡിവൈഎസ്പിക്കും കൊല്ലം റൂറല്‍ എസ്പിക്കും പരാതി നല്‍കിയിരിക്കുന്നത്.

ലോഡ്ജിലും വാടക വീട്ടിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിലുള്ളത്. അഞ്ചലിലെ ലോഡ്ജില്‍ അഞ്ചുതവണയും കുളത്തുപ്പുഴയില്‍ ആരോപണ വിധേയന്റെ വാടക വീട്ടിലുമെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. അഞ്ചലിലെ ലോഡ്ജിലെത്തിച്ച് മയക്കുമരുന്നും മദ്യവും നല്‍കി അബോധാവസ്ഥയിലാക്കിയായിരുന്നു ആദ്യ പീഡനമെന്ന് യുവതി പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സംഘം തന്നെയും കൂട്ടി ലോഡ്ജിലെത്തി തെളിവെടുപ്പ് നടത്തുകയും പലതവണ മൊഴി രേഖപ്പെടുത്തുകയും ചെയ്തതെല്ലാതെ മറ്റ് നടപടികളിലേക്ക് കടക്കുന്നില്ല എന്നും റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ യുവതി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News