Home-bannerKeralaNewsTop Stories
നനഞ്ഞ കൈകൊണ്ട് വൈദ്യുതി ഉപകരണങ്ങളില്‍ തൊടരുത്; കാലവര്‍ഷമെത്തിയതോടെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി വൈദ്യുതി വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതോടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി വൈദ്യുതി വകുപ്പ് രംഗത്ത്. ഈ സമയത്ത് വൈദ്യുതോപകരണങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്ന് കെഎസ്ഇബി പറയുന്നു. നനഞ്ഞ കൈ കൊണ്ട് വൈദ്യുതോപകരണങ്ങളില്‍ തൊടരുതെന്നും മീറ്റര്‍ ഉള്‍പ്പടെയുള്ളവ നനയാതെ സൂക്ഷിക്കണമെന്നും നിര്‍ദേശങ്ങളുണ്ട്.
ഇല്‍സിബി പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തണമെന്നും ഉപകരണങ്ങള്‍ നന്നാക്കാന്‍ ആരംഭിക്കുന്നതിന് മുന്‍പ് വൈദ്യുതിയുമായി സമ്പര്‍ക്കമില്ലെന്ന് ഉറപ്പുവരുത്തണമെന്നും പറയുന്നു. എന്തെങ്കിലും തരത്തില്‍ സംശയം ഉണ്ടായാലും പരാതികള്‍ അറിയിക്കാനും 1912 എന്ന നമ്പറും ഉപഭോക്തക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. കെഎസ്ഇബിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News