തിരുവനന്തപുരം: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തിൽ രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നും ഗായിക കെ എസ് ചിത്ര. വീഡിയോയിലൂടെയാണ് താരം ഇക്കാര്യം പറയുന്നത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
അയോധ്യയിൽ പ്രതിഷ്ഠാ ദിനം ജനുവരി 22 ന് നടക്കുമ്പോൾ ഉച്ചയക്ക് 12. 20 ന് ശ്രീ രാമ, ജയ രാമ, ജയ ജയ രാമ എന്ന രാമ മന്ത്രം എല്ലാവരും ജപിച്ചു കൊണ്ടിരിക്കണം. അത് പോലെ വൈകുന്നേരം അഞ്ച് തിരിയിട്ട വിളക്ക് വീടിന്റെ നാന ഭാഗത്തും തെളിയിക്കണം. ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും പരിപൂർണമായി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു, എന്നാണ് ചിത്ര പറയുന്നത്.
കഴിഞ്ഞ ദിവസം അയോധ്യയിൽ നിന്നുള്ള അക്ഷതം കെ എസ് ചിത്ര സ്വീകരിച്ചിരുന്നു. രാഷ്ട്രീയ സ്വയം സേവക് സംഘം എറണാകുളം വിഭാഗ് സഹകാര്യവാഹ് രാജേഷാണ് വീട്ടിലേക്ക് എത്തി ചിത്രയ്ക്ക് അക്ഷതം നൽകിയത്. കൂടാതെ ലഘു ലേഖയും ക്ഷണ പത്രവും കൈമാറി.
അതേ സമയം അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായുള്ള അക്ഷദം ദിലീപും ഭാര്യ കാവ്യ മാധവനും ചേർന്ന് ഏറ്റുവാങ്ങി. ആർ എസ് എസ് പ്രാന്ത പ്രചാരക് എസ് സുദർശനൻ ഇരുവർക്കും അക്ഷതം കൈമാറി.
ഇതിനകം തന്നെ നിരവധി പേർ അക്ഷതം ഏറ്റുവാങ്ങിയിട്ടുണ്ട്. 3600 ബാച്ചുകളിലായി അമ്പത് ലക്ഷം വീടുകളിലേക്ക് അയോധ്യയിൽ നിന്ന് പൂജിച്ച് കൊണ്ടുവനന് അക്ഷതമെത്തിക്കുകയാണ് ദൗത്യം.
ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്യുക. ഉദ്ഘാടനത്തിനായുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. ലോകമെമ്പാടുമുള്ള പ്രമുഖർ ഉദ്ഘാടനത്തിന് പങ്കെടുക്കും. വില പിടിപ്പുള്ള സമ്മാനങ്ങൾ അയോധ്യയിലേക്ക് ഒഴുകയാണ് 5000 വജ്രം കൊണ്ട് ഉണ്ടാക്കിയ നെക്ലേസ് ഉൾപ്പെടെയുള്ള നിരവധി സമ്മാനങ്ങളാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്.
ഉദ്ഘാടന ദിവസം എല്ലാവർക്കും അയോധ്യ സന്ദർശിക്കാൻ അനുവാദമില്ല. അതിനാൽ തങ്ങളാൽ കഴിയുന്ന തരത്തിൽ സാന്നിധ്യം അറിയിക്കാനാണ് പൊതു ജനങ്ങൾ സമ്മാനങ്ങൾ അയക്കുന്നത്. വ്യത്യസ്തമായ സമ്മാനങ്ങളാണ് അയക്കുന്നത്.