‘അവരൊക്കെ നോക്കി നില്‍ക്കെ കൊറിയോഗ്രാഫര്‍ വളരെ ക്രൂരമായി പെരുമാറി, ഓട്ടോയില്‍ കയറി ഇരുന്നതും പൊട്ടിക്കരയാന്‍ തുടങ്ങി ഞാന്‍’; ‘പരം സുന്ദരി’ കൃതി സനോന്‍
മിമി എന്ന സിനിമയിലെ ‘പരം സുന്ദരി’ എന്ന ഗാനം മലയാളികള്‍ക്കിടയിലും ഏറെ വൈറലാണ്. നടി കൃതി സനോന്‍ പങ്കുവച്ച ദുരനുഭവങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. താരകുടുബംങ്ങളുടെ പാരമ്പര്യമില്ലാതെ ബോളിവുഡില്‍ എത്തിയ താരമാണ് കൃതി സനോന്‍. അതിനാല്‍ തന്നെ ബോളിവുഡിലും മോഡലിംഗ് രംഗത്തും കൃതിക്ക് ഏറെ ദുനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
മോഡിലിംഗ് ആരംഭിച്ച സമയത്ത് ആദ്യം റാമ്പ് വാക്ക് ചെയ്തപ്പോള്‍ കൊറിയോഗ്രഫിയില്‍ എന്തോ തെറ്റ് പറ്റിയിരുന്നു. അന്ന് കൊറിയോഗ്രാഫര്‍ വളരെ ക്രൂരമായിട്ടാണ് തന്നോട് പെരുമാറിയത്. ഷോ കഴിഞ്ഞതും 20 മോഡല്‍സ് നോക്കി നില്‍ക്കെ അവര്‍ തന്നോട് പൊട്ടിത്തെറിച്ചു.
തന്നോട് ആരെങ്കിലും ദേഷ്യപ്പെട്ടാല്‍ അപ്പോള്‍ തന്നെ കരയാന്‍ തുടങ്ങും ഞാന്‍ .അന്ന് തിരികെ വീട്ടിലേക്ക് പോകാനായി ഓട്ടോയില്‍ കയറി ഇരുന്നതും താന്‍ പൊട്ടിക്കരയാന്‍ തുടങ്ങി. തിരികെ വീട്ടില്‍ ചെന്ന് അമ്മയുടെ അടുത്ത് പോയിരുന്ന് ഒരുപാട് കരഞ്ഞു. ഇത് നിനക്ക് പറ്റിയ പ്രൊഫഷണ്‍ ആണോ എന്ന് തനിക്കറിയില്ല എന്നായിരുന്നു അമ്മ പറഞ്ഞത്.