കോൺഗ്രസ് നേതാവിന്റെ സഹോദരന്റെ വീട്ടിൽ റെയ്ഡ്; മരത്തിന്റെ മുകളിൽ ഒരു കോടി രൂപ

ബെംഗളൂരു:കോൺഗ്രസ് നേതാവിന്റെ സഹോദരന്റെ വസതിയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ ഒരു കോടി രൂപ കണ്ടെടുത്തു. വീടിനു സമീപത്തെ മരത്തിന് മുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം.

മൈസൂരുവിലെ കോൺഗ്രസ് നേതാവ് അശോക് കുമാർ റായിയുടെ സഹോദരൻ സുബ്രഹ്മണ്യ റായിയുടെ വീട്ടിൽ നിന്നാണ് പണം പിടിച്ചെടുത്തത്. മരത്തിന്റെ മുകളിൽ കെട്ടുകളാക്കി വച്ചിരിക്കുന്ന പണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. പുത്തൂർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയാണ് അശോക് കുമാർ.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിൽ വിവിധ ഏജൻസികൾ ഇതുവരെ 110 കോടി രൂപ പിടിച്ചെടുത്തുവെന്ന് ചീഫ് ഇലക്ടറൽ ഓഫിസർ അറിയിച്ചു. പണമിടപാടുമായി ബന്ധപ്പെട്ട് 2,346 കേസുകൾ റജിസ്റ്റർ െചയ്തുവെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊലീസും വ്യാപക തിരച്ചിലാണ് നടത്തുന്നത്. മേയ് പത്തിനാണ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്. മേയ് 13ന് ഫലം പ്രഖ്യാപിക്കും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News